വെ​റ്റ​റ​ൻ​സ് ഡേ ​പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത് ച​രി​ത്രം കു​റി​ച്ച ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി ട്രം​പ്
Wednesday, November 13, 2019 10:37 PM IST
ന്യൂ​യോ​ർ​ക്ക്: വെ​റ്റ​റ​ൻ​സ് ഡേ ​നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ച​രി​ത്രം സൃ​ഷ്ടി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന പ​ദ​വി ഇ​നി ട്രം​പി​നു സ്വ​ന്തം. ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​വം​ബ​ർ 11 തി​ങ്ക​ളാ​ഴ്ച ന്യു​യോ​ർ​ക്കി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വി​മു​ക്ത ഭ​ട·ാ​രു​ടെ റാ​ലി​യി​ലാ​ണ് ട്രം​പും പ്ര​ഥ​മ വ​നി​ത​യും പ​ങ്കെ​ടു​ത്ത​ത്. ന്യു​യോ​ർ​ക്ക് മാ​ഡി​സ​ണ്‍ സ്ക്വ​യ​ർ പാ​ർ​ക്കി​ലാ​ണു പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആം​ഡ് ഫോ​ഴ്സി​ൽ നി​ന്നും വി​ര​മി​ച്ച വി​മു​ക്ത ഭ​ട·ാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു ഞാ​ൻ അ​ഭി​മാ​ന​മാ​യി കാ​ണു​ന്നു. രാ​ജ്യ സു​ര​ക്ഷ​ക്കു​വേ​ണ്ടി എ​ല്ലാ ജീ​വി​ത സു​ഖ​ങ്ങ​ളും ത്യ​ജി​ച്ച വി​മു​ക്ത​ഭ​ട·ാ​രെ സം​ര​ക്ഷി​ക്കേ​ണ്ട​ത് രാ​ജ്യ​ത്തി​ന്േ‍​റ​യും പ്ര​ത്യേ​കി​ച്ചും നാം ​ഒ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ട്രം​പ് വ്യ​ക്ത​മാ​ക്കി.

വെ​റ്റ​റ​ൻ​സ് ഡേ ​പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റു​മാ​രെ ക്ഷ​ണി​ക്കു​ക പ​തി​വാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ട്രം​പ് ക്ഷ​ണം സ്വീ​ക​രി​ച്ചു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

1995ൽ ​പ​രേ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​പ്പോ​ൾ 200,000 ഡോ​ള​ർ ട്രം​പാ​ണ് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ ഭ​ട​നും രാ​ജ്യ​ത്തി​ന്‍റെ മ​ഹ​ത്വം വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ട്രം​പ് അ​നു​സ്മ​രി​ച്ചു. േൃൗാുബ2019ിീ്13.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ