ആലപ്പുഴ: കുട്ടനാട് ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റും, അവാർഡ് ദാനവും കഴിഞ്ഞ ദിവസം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്നു.ആലപ്പുഴ എംപി എ.എം.ആരിഫ് അവാർഡ് ദാനച്ചടങ്ങ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് അവാർഡ് വിതരണവും എംപി നിർവഹിച്ചു.
മികച്ച ടെലിഫിലിമിനുള്ള അവാർഡ് ബിജു തയ്യിൽ ചിറ നിർമ്മിച്ച ലൈക്ക് ആൻ ഏയ്ഞ്ചൽ എന്ന ടെലിഫിലിമിനു വേണ്ടി ചിത്രത്തിന്റെ സംവിധായകൻ രാജു ജോസഫ് ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അയ്മനം സാജൻ അധ്യക്ഷനായ ചടങ്ങിൽ, ആലപ്പി അഷ്റഫ്, സ്റ്റാൻലി ജോസ്, നൈന മണ്ണഞ്ചേരി ,ഗംഗൻ കരിവെള്ളൂർ, അജയ്കുട്ടി ഡൽഹി എന്നിവരെ ആദരിച്ചു. യുവതലമുറയിലെ ശ്രദ്ധേയരായ സംവിധായകർ രഞ്ജിത്ത് സ്കറിയ, കൃഷ്ണജിത്ത് എസ്.വിജയൻ, ദേവ് ജി.ദേവ് , സംവിധായകൻ രാജു ജോസഫ്, നട·ാരായ എം.ടി. റിയാസ്, പുന്നപ്ര മധു, തുടങ്ങിയവർ അശംസ അർപ്പിച്ചു. ജയരാജ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജെയിംസ് കിടങ്ങറ നന്ദി അർപ്പിച്ചു. ദുബായിലെപ്രസിദ്ധ ഗായകനായ കണ്ണൂർ ബാബു, പ്രവീണ, ജിജോ എന്നിവർ നേതൃത്വം കൊടുത്ത ഗാനമേളയും അരങ്ങേറി.
’ ഇരുപത്തിയഞ്ച് മിനിറ്റ് വിഭാഗത്തിലുള്ള ടെലിഫിലിമിൽ മികച്ച ടെലിഫിലിമിനുള്ള അവാർഡ് ബിജു തയ്യിൽ ചിറ നിർമ്മിച്ച് രാജു ജോസഫ് സംവിധാനം ചെയ്ത ലൈക്ക് ആൻഎയ്ഞ്ചൽ നേടി. മുകേഷ്, ബിജു തയ്യിൽ ചിറ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈചിത്രം മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. പതിനഞ്ചു മിനിറ്റ് വിഭാഗത്തിൽ വയനാട്ടിലെ കർഷകനായ ആദിവാസിയുടെ കഥ പറയുന്ന ഷാജു പി. ജെയിംസിന്റെ കൊമ്മ മികച്ച ഷോർട്ട് ഫിലിം അവാർഡ് നേടി. ഒറ്റമരത്തണൽ എന്ന ടെലിഫിലിമിലെ അഭിനയത്തിന് ജെ.പി ആരക്കുന്നം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടി ദിവ്യാ ജെയിഷാ നായർ ( ചിത്രം, മണൽക്കാറ്റ്) ടെലിഫിലിം വിഭാഗത്തിൽ മികച്ചസംവിധായകൻ രാജു ജോസഫ് (ചിത്രം, മണൽക്കാറ്റ്, ലൈക്ക് ആൻഎയ്ഞ്ചൽ ) മികച്ച രണ്ടാമത്തെ ചിത്രംമാജിക് ബോണ്ട് (നിർമ്മാണം, ജെയിംസണ് ജേക്കബ്) മികച്ച ബാലനടൻ ഹിദിഷം (ചിത്രം, കരട്) ഷോർട്ട് ഫിലിംവിഭാഗത്തിൽ മികച്ച സംവിധായകൻ ലാൽ പ്രിയൻ ( ചിത്രം, അയാളും കഥ എഴുതുകയാണ്, ഒറ്റമരത്ത ണലിൽ) മികച്ച കഥാകൃത്ത് എം.ആർ.അനൂപ് രാജ് ( മാജിക് ബോണ്ട് ) മികച്ച ഗായകൻ കണ്ണൂർ ബാബു ( ചിത്രം, മണൽക്കാറ്റ്) മികച്ച സഹനടൻ ജെയിംസണ് ജേക്കബ് (ചിത്രം മാജിക് ബോണ്ട് ) മികച്ച ബാലനടി മീനാക്ഷി ( ചിത്രം മാജിക് ബോണ്ട് ) സ്പെഷ്യൽ ജൂറി അവാർഡുകൾ മോക്ഷം എന്ന ടെലിഫിലിമിന്റെ സംവിധാനമികവിന്ദേവ് ജി.ദേവൻ, പഞ്ചമുഖൻ എന്ന ഷോർട്ട് ഫിലിമിൽ അഞ്ചു് വേഷങ്ങൾ അവതരിപ്പിച്ച മെഹജാബ്, പൈലിഎന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിന് കോട്ടയം പുരുഷൻ, പരിണാമം എന്ന ഷോർട്ട് മൂവിയുടെസംവിധാനമികവിന് പ്രീയഷൈൻ, ശ്രവണം എന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിന് പ്രകാശ് ചെങ്ങന്നൂർ, ഏകാന്തം എന്ന ഷോർട്ട് മൂവിയുടെ സംവിധാനമികവിന് അനിൽ കെ.സി, പിറകെ എന്ന ഷോർട്ട് മൂവിയുടെസംവിധാനമികവിന് ഷാജഹാൻ ചങ്ങരംകുളം, ദ ലാസ്റ്റ് ഡേ ഓഫ് അന്ന എന്ന ടെലിഫിലിമിന്റെ സംവിധാനമികവിന് മെഹബൂബ് വടക്കാഞ്ചേരി , വല, ദിവ്യ 18 വയസ്, എയ്ഞ്ചൽ ആൻഡ് ഡാൽ, ബലിച്ചോറ്, എന്നീ ഷോർട്ട് ഫിലിമുകളും സ്പെഷ്യൽ ജൂറി അവാർഡുകൾ നേടി.
സിനിമാരംഗത്തെ ഒരു കൂട്ടായ്മയായ കുട്ടനാട് ഫിലിം ക്ലബ് എല്ലാ വർഷവും ഷോർട്ട് ഫിലിം ഫെസ്റ്റും, അവാർഡ് ദാനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചാരിറ്റി, സിനിമ, ഷോർട്ട് ഫിലിം നിർമ്മാണം എന്നീമേഖലകളിലും പ്രവർത്തിച്ചു വരികയാണ് കുട്ടനാട് ഫിലിം ക്ലബ്.
റിപ്പോർട്ട്: റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം