ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, November 14, 2019 11:04 PM IST
ന്യൂ​യോ​ർ​ക്ക്: ഹ്ര​സ്വ​കാ​ല സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ന്യൂ​യോ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ചു ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട് ബൊ​ക്കെ ന​ൽ​കി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചാ​രും​മൂ​ട്, മു​ൻ ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ, കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഐ​ഒ​സി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ടി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും, മാ​രേ​ട്ടി​ന്‍റെ പി​താ​വ് തോ​മ​സ് സാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​വും, അ​ദ്ദേ​ഹം പ്ര​സ്ഥാ​ന​ത്തി​നു ന​ൽ​കി​യ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യും ഓ​ർ​മ്മി​ക്കു​ക​യു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ക​ല​നം ചെ​യ്തു. ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ടി​ന്‍റെ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കോ​ണ്‍​ഗ്ര​സി​നി​ട​യി​ലു​ള്ള ഭി​ന്നി​പ്പ് ചി​ന്താ​ഗ​തി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ടു​ത്തു​പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം