സ​ണ്ണി കൈ​ത​മ​റ്റം ഫോ​മ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു
Friday, November 15, 2019 10:57 PM IST
ഫ്ളോ​റി​ഡ: പൊ​തു​പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ സ​ണ്ണി കൈ​ത​മ​റ്റം ഫോ​മ 2020 തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. ഒ​ർ​ലാ​ന്േ‍​റാ റീ​ജ​ന​ൽ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പി​ന്തു​ണ​യോ​ടു​കൂ​ടി പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ ജോ​സ​ഫാ​ണ് ഒ​രു​മ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സ​ണ്ണി കൈ​ത​മ​റ്റ​ത്തി​ന്‍റെ പേ​ര് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഫോ​മ സ​ണ്‍​ഷൈ​ൻ റീ​ജി​യ​ൻ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ സ​ബ് കോ​ർ​ഡി​നേ​റ്റ​റും ഒ​രു​മ​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മു​ൻ​കാ​ല പ​രി​ച​യം ഫോ​മ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ളേ​ജ് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ്, ലി​യോ ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ്, നേ​ച്ച​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ഐ​ബി​എം ക്ല​ബ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു കൈ​ത​മ​റ്റം. ഒ​ർ​ലാ​ന്േ‍​റാ​യി​ലെ ക​ലാ സാം​സ്ക്കാ​രി​ക സാ​മൂ​ഹ്യ​ക അ​ദ്ധ്യാ​ത്മീ​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ സ​ണ്ണി കൈ​ത​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു​മ പ​ങ്കാ​ളി​ത്വം വ​ഹി​ച്ചു​ട്ടു​ള്ള​ത്.

കൊ​ച്ചു കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സ​ണ്ണി കൈ​ത​മ​റ്റം നി​ർ​വ​ഹി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​വ​ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​മാ​യ സു​ഹൃ​ത്ത് ബ​ന്ധ​ങ്ങ​ൾ ത​ന്നെ​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കേ​ണ്ട​തി​നാ​യി ഏ​വ​രു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. നി​ല​വി​ൽ അ​ഡ്വെ​ന്‍റ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ എം​ആ​ർ​ഐ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ജോ​ലി ചെ​യ്തു വ​രു​ന്നു. ഭാ​ര്യ ബീ​ന. മ​ക്ക​ൾ: സ്റ്റെ​ഫെ​ന, മ​രി​യ, ക്രി​സ്റ്റീ​ന.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം