ജോര്‍ജ് സഖറിയ നിര്യാതനായി
Tuesday, November 19, 2019 8:23 PM IST
ന്യൂജേഴ്സി: ഇടയാറന്‍മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) ന്യൂജേഴ്സിയില്‍ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൂസൻ മാരാമണ്‍ പുല്ലാവള്ളിയില്‍ കുടുംബാംഗം. മക്കള്‍: മോഹന്‍ , സുധീര്‍ . മരുമക്കള്‍: റീനി (റാണി), സൂസന്‍ . കൊച്ചുമക്കള്‍: സ്റ്റീഫന്‍, ബഞ്ചമിന്‍, സെറീന, ആന്‍ മേരി, ഐസക്ക്.

പരേതന്‍ 1974 മുതല്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമായി സ്ഥിരതാമസക്കാരനായിരുന്നു. പരേതന്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി ഇടവാംഗമാണ്.