ശോശാമ്മ തോമസിന്‍റെ നിര്യാണത്തിൽ ഡബ്ല്യുഎംസി അനുശോചിച്ചു
Tuesday, December 3, 2019 7:49 PM IST
ടൊറന്‍റോ: വേൾഡ് മലയാളി കൗൺസിൽ ടൊറന്‍റോ പ്രൊവിൻസ് പ്രസിഡന്‍റ് ബിജു തോമസിന്‍റെ മാതാവ് ഐത്തല കൂടത്തിൽ ശോശാമ്മ തോമസി (89) ന്‍റെ നിര്യാണത്തിൽ ഡബ്ല്യുഎംസി പ്രൊവിൻസ് ചെയർമാൻ സോം സക്കറിയ, സെക്രട്ടറി ടിജോ, നോർത്ത് അമേരിക്ക നേതാക്കളായ ചാക്കോ കോയിക്കലേത്, പി.സി. മാത്യു, ജെയിംസ് കൂടൽ, സുധിർ നമ്പ്യാർ, ഫിലിപ്പ് മാരേട്ട്, ഗ്ലോഅബൽ നേതാക്കളായ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, എസ്. കെ. ചെറിയാൻ തുടങ്ങിയവർ അനുശോചിച്ചു.

പരേത റാന്നിയിൽ കണ്ണംകര പുതുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ. തോമസ് കൂടത്തിൽ. മറ്റുമക്കൾ: അന്നമ്മ, മറിയാമ്മ, ജോസ് (യു. എസ്. എ.), വത്സമ്മ, സൂസൻ (കാനഡ), സാബു (ന്യൂ ഡൽഹി), മിനി, സിഞ്ചു (ഒക് ലഹോമ). മരുമക്കൾ: ജോയി (റാന്നി), അനിയച്ചെൻ അറക്കൽ (കാവാലം), പരേതയായ ഏലിക്കുട്ടി കുര്യാക്കാൽ, ജോസ് അക്കര കണ്ടതിൽ (മഴുകീർ), അനിൽ തുണ്ടിയിൽ (മാന്നാർ), ജയ്മോൾ പുന്നശേരിൽ (ഡൽഹി), സാബു പുത്തൻപുരയ്ക്കൽ (ഖത്തർ), ജാനറ്റ് ഓണാട്ടു കുന്നുംപുറത്തു(കാനഡ), ബിന്‍റു കാഞ്ചനാശേരിയിൽ (യുഎസ്എ).

സംസ്കാരം റാന്നി ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ദൈവ സഭയുടെ വടശേരിക്കര സെമിത്തേരിയിൽ നടത്തി .

റിപ്പോർട്ട്: പി.പി. ചെറിയാൻ