ഷോബി ഐസക്ക് ഫോമാ റോയൽ കൺവൻഷൻ റീജണൽ കൺവീനർ
Thursday, December 5, 2019 7:46 PM IST
ന്യൂയോർക്ക്: രണ്ടായിരത്തി ഇരുപതു ജൂലൈ 6 മുതൽ 10 വരെ അരങ്ങേറുന്ന ഫോമാ അന്താരാഷ്ട്ര റോയൽ ക്രൂയ്‌സ് കൺവൻഷൻ എമ്പയർ റീജണിന്‍റെ കൺവൻഷൻ കൺവീനറായി ഷോപ് ഐസക്കിനെ തെരഞ്ഞെടുത്തു.

നവംബർ 16 ന് വൈകിട്ട് യോങ്കേഴ്സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്ററന്‍റിൽ ചേർന്ന യോഗത്തിൽ ഫോമാ റീജണൽ വൈസ് പ്രസിഡന്‍റ് ഗോപിനാഥ കുറുപ്പ് അധ്യക്ഷത വഹിച്ചു. ഫോമാ ട്രഷറർ ഷിനു ജോസഫ്, നാഷണൽ കമ്മിറ്റിയംഗങ്ങളായ സുരേഷ് നായർ, ഷോളി കുമ്പിളിവേലിൽ, ആശിഷ് ജോസഫ്, ജുഡീഷൽ കൗൺസിൽ അംഗം തോമസ് മാത്യു, മുൻ ജനറൽ സെക്രട്ടറി ജോൺ സി വർഗീസ്, ജുഡീഷൽ കൗൺസിൽ മുൻ ചെയർമാൻ തോമസ് കോശി, മുൻ ജോയിന്‍റ് ട്രഷറർ ജോഫ്രിൻ ജോസ്, ജോസ് മലയിൽ, അഭിലാഷ് ജോർജ്, ജി.കെ നായർ, മാത്യു പി തോമസ്, മുൻ റീജണൽ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.


ഷോബിയുടെ നേതൃത്വത്തിലുളള കൺവൻഷൻ ടീമിന്‍റെ പ്രവർത്തനം, റീജണിലെ ഫോമായുടെ കൺവൻഷന്‍റെ വിജയത്തിന് വലിയ ഒരു മുതൽകൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അഭിനന്ദനങ്ങളോടെ അറിയിച്ചു.