ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഗസാല ഹഷ്മി ഡമോക്രാറ്റിക് വെർജിനീയ സ്റ്റേറ്റ് ട്രഷറർ
Friday, December 6, 2019 8:27 PM IST
വെർജിനിയ: 2019–ൽ വെർജിനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെർജിനിയ സ്റ്റേറ്റ് സെനറ്റ് ട്രഷററായി തെരഞ്ഞെടുത്തു.

2020–2024 കാലഘട്ടത്തിലേക്കാണ് ഹഷ്മി ട്രഷററായി തുടരുക. പത്താം സെനറ്റ് ഡിസ്ട്രിക്റ്റിൽ നിന്നും 2019ലാണ് ഇവർ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.വെർജിനിയ സ്റ്റേറ്റ് സെനറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ് ലിം വനിതാ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നവംബർ 5 നു നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്ലെൻ സ്റ്റുവർട്ടന്‍റിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.

ഹൈദരബാദിൽ ജനിച്ച ഇവർ 50 വർഷം മുമ്പാണ് യുഎസിലേക്ക് കുടിയേറിയത്.ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പു റിച്ച്മോണ്ടിലെ റയ്നോൾഡ് കമ്യൂണിറ്റി കോളജ് അദ്ധ്യാപികയായിരുന്നു.ഡമോക്രാറ്റിക് പാർട്ടിയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർക്ക് ട്രഷറർ പദവി നൽകിയത് ഹഷ്മിക്ക് നൽകിയ വലിയ അംഗീകാരമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ