ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കാ ഡാ​ള​സ് ചാ​പ്റ്റ​ർ സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ്ര​സി​ഡ​ന്‍റ്, ബി​ജി​ലി ജോ​ർ​ജ് സെ​ക്ര​ട്ട​റി
Monday, December 9, 2019 9:47 PM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കാ ഡാ​ല​സ് ചാ​പ്റ്റ​ർ 2020-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗാ​ർ​ല​ന്‍റ് ഇ​ന്ത്യാ ഗാ​ർ​ഡ​ൻ​സ് റ​സ്റ്റോ​റ​ന്‍റി​ൽ ഡി​സം​ബ​ർ 8 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി. ​സി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് അ​വ​ത​രി​പ്പി​ച്ചു.

ന്യൂ​ജേ​ഴ്സി​യി​ൽ ചേ​ർ​ന്ന ഐ​പി​സി​എ​ൻ​എ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഡാ​ള​സ് ചാ​പ്റ്റ​റി​ന് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​താ​യി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഡാ​ള​സ് ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​സി​ഡ​ന്‍റ് ടി. ​സി. ചാ​ക്കോ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വാ​ർ​ഷി​ക വ​ര​വ് ചി​ല​വു​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു അം​ഗീ​ക​രി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി മാ​ളി​യേ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), ബി​ജി​ലി ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ജോ​സ് പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബെ​ന്നി ജോ​ണ്‍ (ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി റ്റി. ​സി. ചാ​ക്കൊ, പി. ​പി. ചെ​റി​യാ​ൻ, സി​ജു വി. ​ജോ​ർ​ജ്, മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ, എ​ബ്ര​ഹാം തോ​മ​സ്, എ​ബ്ര​ഹാം തെ​ക്കേ​മു​റി എ​ന്നി​വ​രെ യോ​ഗം ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മീ​നു എ​ലി​സ​ബ​ത്ത്, ഷാ​ജി രാ​മ​പു​രം, സു​ധ ജോ​സ്, അ​ജ്ജു ബി​ജി​ലി, തോ​മ​സ് കോ​ശി, ര​വി എ​ട​ത്വ എ​ന്നി​വ​രെ അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ