ഉ​ണ്ണി​യ്ക്കൊ​രു ഉൗ​ണൊ​രു​ക്കി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് കു​ട്ടി​ക​ൾ
Monday, December 9, 2019 9:49 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ ഈ ​വ​ർ​ഷ​വും ക്രി​സ്മ​സി​ന് പു​ണ്യ​ത്തി​ൽ കോ​ർ​ത്ത ക​ർ​മ്മ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ണി​യ്ക്കൊ​രു കു​ഞ്ഞാ​ട് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഏ​റെ പ്ര​ശം​സ​ക​ൾ ഏ​റ്റു​വാ​ങ്ങി. ഈ ​വ​ർ​ഷം ഉ​ണീ​യ്ക്കൊ​രു ഉ​ണ് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കോ​ട്ട​യ​ത്ത് ന​വ​ജീ​വ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം സ്പോ​ണ്‍​സ​ർ ചെ​യ്ത് ക്രി​സ്മ​സ് അ​നു​ഗ്ര​ഹീ​ത​മാ​ക്കു​ന്നു.

ക്രി​സ്മ​സ് നോ​ന്പി​ലെ ത്യാ​ഗ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ശേ​ഖ​രി​ച്ച് കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ ഈ ​പ​ദ്ധ​തി​ക്കാ​യി തു​ക ക​ണ്ടെ​ത്തു​ന്ന​ത്. ജൊ​നാ​ഥ​ൻ കാ​രി​ക്ക​ൽ, ജേ​ക്ക​ബ് ചീ​റ്റാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ ഈ ​പ​ദ്ധ​തി​ക്ക് മെ​ഗാ സ്പോ​ണ്‍​സേ​ഴ്സ് ആ​യി മു​ന്നോ​ട്ട് വ​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം