ച​രി​ത്രം കു​റി​ച്ച് കൊ​ണ്ട് അ​മേ​രി​ക്ക​യി​ൽ ’മാ​മാ​ങ്കം’ എ​ഴു​​പ​ത്ത​ഞ്ചി​ൽ പ​രം സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്
Tuesday, December 10, 2019 10:21 PM IST
ന്യൂ​യോ​ർ​ക്ക്: നാ​ലു ഭാ​ഷ​ക​ളി​ലാ​യി ഒ​രു പോ​ലെ ഒ​രു​ക്കു​ന്ന മാ​മാ​ങ്കം മ​ല​യാ​ള സി​നി​മാ ച​രി​ത്രം ത​ന്നെ മാ​റ്റി മ​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ’മാ​മാ​ങ്ക’​ത്തി​ന് അ​മേ​രി​ക്ക​യി​ൽ വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. മൈ​ഡ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ ദീ​പു സു​ധാ​ക​ര​നാ​ണ് അ​മേ​രി​ക്ക​യി​ലെ​ങ്ങും ഈ ​സി​നി​മ വി​ത​ര​ണ​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 12 നു ​ലോ​കെ​മെ​ന്പാ​ടും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ മാ​മാ​ങ്ക​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട നി​ര ത​ന്നെ​യു​ണ്ട്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ എം. ​പ​ദ്മ​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ കാ​വ്യാ ഫി​ലിം​സി​നു വേ​ണ്ടി വേ​ണു കു​ന്ന​പ്പ​ള്ളി നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ കേ​ര​ള​ത്തി​ൽ നി​ന്നും ലോ​ക​ത്തി​നാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​യി നേ​ര​ത്തെ ത​ന്നെ പ്ര​വ​ചി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ മു​ത​ൽ മു​ട​ക്കു​ള്ള സി​നി​മ​യാ​യി ഇ​ത് ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞു.

45 രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന എ​ല്ലാ സി​റ്റി​ക​ളി​ലും ഈ ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു എ​ന്ന ഏ​റ്റ​വും പ്ര​ത്യേ​ക​ത ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഈ ​സി​നി​മ​ക്കു​ണ്ട്.

ഫാ​ർ​സ് ഫി​ലിം​സ് ആ​ണ് ഈ ​സി​നി​മ​യു​ടെ രാ​ജ്യാ​ന്ത​ര വി​ത​ര​ണ​ക്കാ​ർ. ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ, അ​നു സി​ത്താ​ര, ക​നി​ഹ, സി​ദ്ദി​ഖ്, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. ആ​ദ്യ​മാ​യി പ്രാ​ചി തെ​ഹ്ലാ​ൻ എ​ന്ന തെ​ന്നി​ന്ത്യ​ൻ ന​ടി മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ പ്ര​മു​ഖ സി​റ്റി​ക​ളി​ലും ഈ ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. തി​യേ​റ്റ​റു​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.midasent.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചാ​ൽ മാ​ത്രം മ​തി.

അ​മേ​രി​ക്ക​യി​ലെ മ​മ്മൂ​ട്ടി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ത​ങ്ങ​ളു​ടെ നാ​യ​ക​ന്‍റെ മൂ​വി ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. ലോ​സ് ആ​ഞ്ചേ​ല​സ് കേ​ന്ദ്ര​മാ​യാ​ണ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ വി​സ്മ​യം ആ​യി​രി​ക്കും മാ​മാ​ങ്കം എ​ന്ന് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം പ്രഖ്യാപിക്കുന്നു.

റി​പ്പോ​ർ​ട്ട്: സു​നി​ൽ ട്രൈ​സ്റ്റാ​ർ