വാ​ൾ​മാ​ർ​ട്ട് സ്വ​യം ഡ്രൈ​വിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും
Wednesday, December 11, 2019 10:32 PM IST
ഹൂ​സ്റ്റ​ണ്‍: റീ​ട്ടെ​യി​ൽ ഭീ​മ​നാ​യ വാ​ൾ​മാ​ർ​ട്ട് റോ​ബോ​ട്ടി​ക് ക​ന്പ​നി​യാ​യ ന്യൂ​റോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 2020 ജ​നു​വ​രി മു​ത​ൽ സ്വ​യം ഡ്രൈ​വ് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2011 മു​ത​ലാ​ണ് വാ​ൾ​മാ​ർ​ട്ട് പ​ല​ച​ര​ക്ക് വി​ത​ര​ണ ബി​സി​ന​സി​ലേ​ക്ക് ത​ങ്ങ​ളു​ടെ ശൃം​ഖ​ല വ്യാ​പി​പ്പി​ച്ച​ത്. ത​ന്നെ​യു​മ​ല്ല, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്ത​തും വാ​ൾ​മാ​ർ​ട്ടാ​ണ്.

ക​ന്പ​നി വാ​ഹ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യു​ള്ള വാ​ൾ​മാ​ർ​ട്ട് ഈ ​പു​തി​യ പ​ദ്ധ​തി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ലു​ള്ള ഒ​രു വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ പ​രീ​ക്ഷി​ക്കും. ജ​ന​സം​ഖ്യാ​നു​പാ​ദ​മ​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ് ഹൂ​സ്റ്റ​ണ്‍.

വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഈ ​പു​തി​യ ദൗ​ത്യം പ​ണം ലാ​ഭി​ക്കാ​ൻ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് മി​ക​ച്ച രീ​തി​യി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ന്യൂ​റോ പ്ര​തി​ക​രി​ച്ചു. വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള സ​മ​ർ​പ്പ​ണം മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ത്തി​ലൂ​ടെ​യും ആ​ന​ന്ദ​ക​ര​മാ​യ അ​നു​ഭ​വ​ത്തി​ലൂ​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നാ​യി റോ​ബോ​ട്ടി​ക്സി​ന്‍റെ സേ​വ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യെ​ന്ന ന്യൂ​റോ​യു​ടെ ദൗ​ത്യ​വു​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ക​ന്പ​നി വ​ക്താ​വ് പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണി​ലെ 9700 ഹി​ൽ​ക്രോ​ഫ്റ്റ് സ്ട്രീ​റ്റി​ലെ വാ​ൾ​മാ​ർ​ട്ട് ലൊ​ക്കേ​ഷ​നി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് വാ​ൾ​മാ​ർ​ട്ടി​ന്‍റെ വ​ക്താ​വ് പ​റ​ഞ്ഞു. 77096, 77035, 77401 എ​ന്നീ പി​ൻ കോ​ഡു​ക​ളി​ൽ സ്വ​യം ഡ്രൈ​വ് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​ച​ര​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു. ഈ ​മൂ​ന്ന് പി​ൻ കോ​ഡു​ക​ൾ ഹാ​രി​സ് കൗ​ണ്ടി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടും.

’പ​ല​ച​ര​ക്ക് പി​ക്ക​പ്പ്, ഡെ​ലി​വ​റി എ​ന്നി​വ​യി​ലൂ​ടെ ഞ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ വാ​ൾ​മാ​ർ​ട്ടി​ൻ​റെ ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്നു’, വാ​ൾ​മാ​ർ​ട്ട് യു​എ​സി​നാ​യു​ള്ള ഡി​ജി​റ്റ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ’സ്വ​യം ഡ്രൈ​വ് ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ശേ​ഷി പ​രീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ സ്വ​യം ഡ്രൈ​വിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ ഞ​ങ്ങ​ളെ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ