ഇ​ന്ത്യ​ൻ ത​ബ​ലി​സ്റ്റ് സ​ക്കീ​ർ ഹു​സൈ​ന് ആ​ദ​രം
Wednesday, December 11, 2019 10:34 PM IST
ബോ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ത​ബ​ലി​സ്റ്റ് സ​ക്കീ​ർ ഹു​സൈ​ന് ബെ​ർ​ക്കി​ലി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ഹൊ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ആ​ൾ​സ്റ്റ​ൻ ഹാ​ർ​വാ​ർ​ഡ് ബി​സി​ന​സ് സ്കൂ​ളി​ൽ ന​ട​ന്ന ക​ണ്‍​സെ​ർ​ട്ടി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ബ​ർ​ക്കി​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്റ്റു​ഡ​ന്‍റ് ഫാ​ക്ക​ൽ​റ്റി​യാ​ണ് സ​ക്കീ​ർ ഹു​സൈ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ക​ണ്‍​സെ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. നാ​ൽ​പ​തി​ല​ധി​കം സം​ഗീ​ത​ജ്ഞ​ർ ഇ​തി​ൽ പ​ങ്കെ​ടു​ത്തു.

ബ​ർ​ക്കി​ലി കോ​ള​ജി​ൽ അ​ഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചേ​ർ​ന്ന​താ​യി​രു​ന്നു സ​ക്കീ​ർ ഹു​സൈ​ൻ. ഒ​രു വി​ദ്യാ​ർ​ഥി​യാ​യി ജീ​വി​ക്കു​ക​യും വി​ദ്യാ​ർ​ഥി​യാ​യി മ​രി​ക്കു​ക​യും ചെ​യ്യു​ന്ന ന​മ്മെ സം​ബ​ന്ധി​ച്ച് ഈ ​ഡോ​ക്ട​റേ​റ്റി​ന് ഞാ​ൻ അ​ർ​ഹ​നാ​ണെ​ന്നു​പോ​ലും തോ​ന്നു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ