എ​ബി​ൻ കു​ര്യാ​ക്കോ​സ് ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ എം​പ്ലോ​യ്മെ​ന്‍റ് അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ലി​ലേ​ക്ക്
Wednesday, December 11, 2019 10:38 PM IST
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​ർ ജെ.​ബി പ്രി​റ്റ്സ്ക​ർ ഷി​ക്കാ​ഗോ നി​വാ​സി​യാ​യ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ എ​ബി​ൻ കു​ര്യാ​ക്കോ​സി​നെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ എം​പ്ലോ​യ്മെ​ന്‍റ് അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ലി​ലേ​ക്ക് മെ​ന്പ​റാ​യി നി​യ​മി​ച്ചു.

ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ എം​പ്ലോ​യ്മെ​ന്‍റ് അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ പ്ര​ധാ​ന​മാ​യും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ​സി​ന്‍റെ ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ലു​ള്ള ജോ​ലി സാ​ധ്യ​ത​ക​ൾ, ജോ​ലി ല​ഭി​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ, പ്ര​മോ​ഷ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന ക​മ്മി​റ്റി​യാ​ണ്. പ​തി​നൊ​ന്ന് മെ​ന്പ​ർ​മാ​ർ അ​ട​ങ്ങു​ന്ന ഈ ​കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​റാ​ണ് നി​യ​മി​ക്കു​ന്ന​ത്.

എ​ബി​ൻ ഐ.​എ.​ഡി.​ഒ സെ​ക്ര​ട്ട​റി​യും, സീ​റോ മ​ല​ബാ​ർ യൂ​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. വേ​ൾ​ഡ് ബി​സി​ന​സ് ഓ​ഫ് ചി​ക്കാ​ഗോ​യു​ടെ ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന എ​ബി​ൻ ഭാ​ര്യ മെ​ലീ​സ്സ​യോ​ടൊ​പ്പം ഓ​ക്പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്നു. ജ​യ്മി സ​ഹോ​ദ​രി​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം