റോ​യി മു​ള​കു​ന്ന​ത്തി​നെ ഐ​എം​എ അ​നു​മോ​ദി​ച്ചു
Wednesday, December 11, 2019 10:39 PM IST
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യി മു​ള​കു​ന്ന​ത്തി​ന് ലോ​ക കേ​ര​ള​സ​ഭ​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച​തി​ൽ ഐ​എം​എ​യു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ റോ​യി​യു​ടെ സ്ഥാ​ന​ല​ബ്ദി ഐ​എം​എ​യ്ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നു പ്ര​സ്താ​വി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യി ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ലൂ​ടെ വേ​റി​ട്ട കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ത​ന്‍റെ ക​ർ​മ്മ​മ​ണ്ഡ​ല​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച് നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

റോ​യി ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഐ​എം​എ​യി​ലെ ത​ന്‍റെ സ്ഥാ​നം ലോ​ക കേ​ര​ള​സ​ഭ​യി​ൽ ഒ​രു അം​ഗ​മാ​കു​ന്ന​തി​നു വ​ള​രെ സ​ഹാ​യി​ച്ച​താ​യി പ്ര​സ്താ​വി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു, ട്ര​ഷ​റ​ർ ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി ഷാ​നി ഏ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബു മാ​ത്യു കു​ള​ങ്ങ​ര, സാം ​ജോ​ർ​ജ്, ജോ​സി കു​രി​ശി​ങ്ക​ൽ തു​ട​ങ്ങി ധാ​രാ​ളം ആ​ളു​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം