പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു
Thursday, December 12, 2019 9:20 PM IST
ന്യൂ​യോ​ർ​ക്ക്: മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ലം​ഘി​ക്കു​ന്ന​തും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്ന​തും വി​വേ​ച​നം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി ഇ​റ​ക്കി​യ പ്ര​തി​ഷേ​ധ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ മു​സ്ലിം ജ​ന​വി​ഭാ​ഗ​ത്തി​ന് മാ​ത്രം ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം നി​ഷേ​ധി​ച്ച് പൗ​ര​ത്വം റ​ദ്ദു ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​തി​ലൂ​ടെ വം​ശീ​യ വി​രോ​ധ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര എ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​ണ്. മു​സ്ലിം​ക​ളു​ടെ മാ​ത്രം പൗ​ര​ത്വാ​വ​കാ​ശ​ത്തെ ത​ട​യാ​നു​ള്ള ഈ ​നീ​ക്കം രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് വൈ​പ​രീ​ത്യം ക​ൽ​പി​ച്ച​താ​യി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ ത​ന്‍റെ പ്ര​തി​ക്ഷേ​ധ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും, സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ളും കൈ​കോ​ർ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി എ​ന്ന വി​ഭാ​ഗീ​യ​ത പ​ര​ത്തു​ന്ന ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.