ഫാ. ​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ത്രി​ദി​ന​ധ്യാ​നം കാ​ൽ​ഗ​രി​യി​ൽ
Thursday, December 12, 2019 9:21 PM IST
കാ​ൽ​ഗ​രി: സെ​ന്‍റ് മ​ദ​ർ തെ​രേ​സ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ൽ​ഗ​രി ബ​ഥ​നി ചാ​പ്പ​ലി​ൽ ജ​നു​വ​രി 17, 18, 19 (വെ​ള്ളി ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് ധ്യാ​നം.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മൗ​ണ്ട് കാ​ർ​മ​ൽ റി​ട്രീ​റ്റ് ഡ​യ​റ​ക്ട​റും ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നു​മാ​യ ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ത്രി​ദി​ന ധ്യാ​ന​പ​രി​പാ​ടി.

നാ​ട്ടി​ലും മ​റു​നാ​ടു​ക​ളി​ലു​മു​ള്ള മ​ല​യാ​ളി ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ൾ​ക്കു സു​പ​രി​ചി​ത​നാ​യ അ​ദ്ദേ​ഹം ലോ​ക​മെ​ന്പാ​ടും ബൈ​ബി​ളി​ൽ നി​ര​വ​ധി സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ലും വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ഉൗ​ന്ന​ൽ കൊ​ടു​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ധ്യാ​ന​പ്ര​സം​ഗ​ങ്ങ​ൾ യൂ​ട്യൂ​ബി​ലും മ​റ്റു ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണ്.

ആ​ദ്യ ദി​വ​സ​മാ​യ ജ​നു​വ​രി 17 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​പ​രി​പാ​ടി വൈ​കീ​ട്ട് ആ​റി​ന് സ​മാ​പി​ക്കും. ര​ണ്ടാം ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ധ്യാ​നം . മൂ​ന്നാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞു ഒ​ന്ന​ര​യ്ക്ക് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം രാ​ത്രി ഏ​ഴ​ര​യോ​ടെ സ​മാ​പി​ക്കും. ഈ ​ത്രി​ദി​ന​ധ്യാ​ന​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഭ​വം പ്രാ​പി​ക്കാ​ൻ ഇ​ട​വ​ക വി​കാ​രി ഫാ.​സ​ജോ പു​തു​ശേ​രി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ധ്യാ​ന​വി​ജ​യ​ത്തി​നാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ട് പ്രാ​ർ​ഥി​ക്കു​വാ​നും ഫാ. ​സാ​ജോ ആ​ഹ്വാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: നോ​ബി​ൾ അ​ഗ​സ്റ്റി​ൻ