ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് സം​ഘം ഫ്രാ​ങ്ക്ലി​ൻ സ്ക്വ​യ​ർ സെ​ന്‍റ് ബേ​സി​ൽ ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു
Thursday, December 12, 2019 9:24 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ടീം ​ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ങ്ക്ലി​ൻ സ്ക്വ​യ​ർ സെ​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ന​വം​ബ​ർ 24ന് ​ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പോ​ൾ ടീം ​അം​ഗ​ങ്ങ​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ്, ജോ​ണ്‍ താ​മ​ര​വേ​ലി​ൽ, ഷി​ബു ത​ര​ക​ൻ, മാ​ത്യു ജോ​ഷ്വാ, ബാ​ബു പാ​റ​യ്ക്ക​ൽ എ​ന്നി​വ​രെ സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പ​റ​യു​ക​യും കോ​ണ്‍​ഫ​റ​ൻ​സി​നു വേ​ണ്ട സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ അ​ഭ്യ​ർ​ഥി​യ്ക്കു​ക​യും ചെ​യ്തു.

ജോ​ബി ജോ​ണ്‍, മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ്, ജോ​ണ്‍ താ​മ​ര​വേ​ലി​ൽ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ​കു​റി​ച്ചും റ​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​കു​റി​ച്ചും അ​തി​ലേ​ക്ക് ന​ൽ​കാ​വു​ന്ന പ​ര​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യു​ജേ​ഴ്സി​യി​ലെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ലു​ള്ള ക്ലാ​റി​ഡ്ജ് റാ​ഡി​സ​ണ്‍ ബീ​ച്ച് റി​സോ​ർ​ട്ടി​ൽ വ​ച്ചാ​ണ് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കു​ക. ഇ​ട​വ​ക​യി​ൽ നി​ന്നും ന​ൽ​കി​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: യോ​ഹ​ന്നാ​ൻ രാ​ജ​ൻ