ഇ​ന്ത്യ​ൻ ക്ര​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Thursday, December 12, 2019 9:25 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലു​ള്ള വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളും, പ​ള്ളി​ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച റോ​ളിം​ഗ് മെ​ഡോ​സി​ലു​ള്ള മെ​ഡോ​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ (2950 Golf Road) വൈ​കി​ട്ട് 6.30നു ​ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ വി​ശി​ഷ്ടാ​തി​ഥി​ക​ളെ​ക്കൊ​ണ്ട് തി​ങ്ങി​നി​റ​യു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ യു​എ​സ് സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ഡ​ർ​ബി​ൻ, കോ​ണ്‍​ഗ്ര​സ്മാ​ൻ രാ​താ കൃ​ഷ്ണ​മൂ​ർ​ത്തി, യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ ഷോ​ണ്‍ കാ​സ്റ്റ​ണ്‍, സെ​ന​റ്റ​ർ ലാ​റാ മ​ർ​ഫി, സെ​ന​റ്റ​ർ റാം ​വി​ല്ലി​വാ​ലം, സെ​ന​റ്റ​ർ ലാ​റാ എ​ൻ​വാ​ൻ, കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ സു​ധാ​ക​ർ ദെ​ലേ​ല, മേ​യ​ർ ടോം ​ഡി​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഈ ​സ​മ്മേ​ള​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കീ​ർ​ത്തി റാ​വു​രി, ക​ണ്‍​വീ​ന​ർ ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ എ​ന്നി​വ​രാ​ണ്.

കേ​ര​ളം, ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ള്ളി​ക​ളും, അ​വ​രു​ടെ ക്രി​സ്മ​സ് ക​രോ​ളും, ക്രി​സ്മ​സ് ഡാ​ൻ​സ്, സ്കി​റ്റ്, ഡി​ന്ന​ർ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കും. എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളേ​യും സം​ഘാ​ട​ക​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം