പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ: സ​മ​ത്വം ഉ​റ​പ്പു ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​ണെ​ന്ന് യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മീ​ഷ​ൻ
Thursday, December 12, 2019 9:27 PM IST
ന്യൂ​യോ​ർ​ക്ക് : ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യ പൗ​ര​ത്വ​ഭേ​ദ​ഗ​തി ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ മ​തേ​ത​ര ബ​ഹു​സ്വ​ര ച​രി​ത്ര​ത്തി​നും വി​ശ്വാ​സം പ​രി​ഗ​ണി​ക്കാ​തെ നി​യ​മ​ത്തി​ന് മു​ന്നി​ൽ സ​മ​ത്വം ഉ​റ​പ്പു ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​ക്കും എ​തി​രാ​ണെ​ന്ന് യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മീ​ഷ​ൻ.

ബി​ല്ലി​നെ​തി​രെ ക​ടു​ത്ത എ​തി​ർ​പ്പു​മാ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ക​മ്മീ​ഷ​ൻ ഓ​ണ്‍ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു​എ​സ് സിഐ​ആ​ർ​എ​ഫ്) രം​ഗ​ത്തെ​ത്തി. പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ൻ​റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​ത സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഒ​രു മ​ത പ​രീ​ക്ഷ​ണം ന​ട​ത്തു​മോ​യെ​ന്ന ഭ​യം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​തി​ൽ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യു​ണ്ടെ​ന്നും യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന്ധ​തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ വ​ഴി​ത്തി​രി’​വാ​ണെ​ന്നാ​യി​രു​ന്നു യു.​എ​സ്.​സി.​ഐ.​ആ​ർ.​എ​ഫ് പ്ര​സ്താ​വി​ച്ച​ത്. മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പൗ​ര​ത്വ​ത്തി​ന് നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡം ന​ൽ​കു​ക​യും മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കു​ക​യു​മാ​ണ് ഈ ​ബി​ൽ എ​ന്ന് യു​എ​സ് ഫെ​ഡ​റേ​ഷ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ