തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Monday, January 20, 2020 10:27 PM IST
ഹൂ​സ്റ്റ​ണ്‍: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹ്യൂ​സ്റ്റ​ൻ (TAGH) ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം സ്റ്റാ​ഫോ​ർ​ഡ് പാ​രീ​സ് ബാ​ങ്ക​റ്റ് ഹാ​ളി​ൽ ജ​നു​വ​രി 4ന് ​ശ​നി​യാ​ഴ്ച വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വ​ർ​ണ്ണോ​ജ്വ​ല​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ക്രി​സ്മ​സ് പാ​പ്പാ​യു​ടെ വ​ര​വോ​ടെ ക​രോ​ൾ ഗാ​ന​ങ്ങ​ളാ​ൽ അ​ഘോ​ഷാ​ന്ത​രീ​ഷം മു​ഖ​രി​ത​മാ​യി. പ്ര​സി​ഡ​ന്‍റ് ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഒൗ​പ​ചാ​രി​ക​മാ​യി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​വും സൗ​ഹാ​ർ​ദ്ദ​വും സ​ഹ​ക​ര​ണ​വു​മാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ശ​ക്തി, അ​ത് നി​ല​നി​ർ​ത്തി കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ബൈ​ജു അ​ന്പൂ​ക്ക​ൻ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ പു​തി​യ​താ​യി ഗ്രൂ​പ്പി​ലേ​ക്ക് ചേ​ർ​ന്ന കു​ടും​ബ​ങ്ങ​ളെ എ​ല്ലാ​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തി. മി​സ്സോ​റി സി​റ്റി കൌ​ണ്‍​സി​ൽ മെ​ന്പ​ർ ആ​ന്‍റ​ണി മ​റൗ​ലി​സ് വി​ശി​ഷ്ട​തി​ഥി​യാ​യി​രു​ന്നു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കെ​ടു​ത്ത ക​ലാ വി​രു​ന്ന് ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ​യേ​കി. തൃ​ശൂ​ർ വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, കി​ച്ച​ൻ ഡാ​ൻ​സ്, നാ​ട​ൻ ഡാ​ൻ​സ് തു​ട​ങ്ങി​യ​വ​ക ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സ്റ്റേ​ജ് ഷോ ​കാ​ണു​ന്ന പ്ര​തീ​തി ഉ​ള​വാ​ക്കി. പു​രു​ഷ·ാ​ർ അ​വ​ത​രി​പ്പി​ച്ച ത​ക​ർ​പ്പ​ൻ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് കാ​ണി​ക​ളെ ഇ​ള​ക്കി​മ​റി​ച്ചു. ടാ​ഗ് ബോ​യ്സ് ടീം ​അ​വ​ത​രി​പ്പി​ച്ച ’ബാ​ർ​ബി’​കോ​മ​ഡി ഡാ​ൻ​സും എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ചി​രി​പ്പി​ച്ചു. കൂ​ടാ​തെ സോ​ളോ ഡാ​ൻ​സ്, സോ​ളോ സോ​ങ്, ഡ്യു​വ​റ്റ് ഡാ​ൻ​സ്, ഫാ​മി​ലി ഡാ​ൻ​സ്, ടീ​ൻ​സ് ഗ്രൂ​പ്പ് ഡാ​ൻ​സ്, കി​ഡ്സ് ഡാ​ൻ​സ്, ക്വി​സ് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ഴി​വു​ക​ൾ തെ​ളി​യി​ക്കു​ന്ന​തും മ​നോ​ഹ​ര​വു​മാ​യി​രു​ന്നു.​സ്വാ​ദി​ഷ്ട​മാ​യ ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യി​രു​ന്ന ഡി​ജെ ഡാ​ൻ​സി​ലും എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു.

സ​ത്യ സ​തീ​ഷ്, റെ​ജി ബൈ​ജു, ബി​ൻ​സൊ ജോ​ണ്‍, ജെ​സ്സി സ​ണ്ണി, ക്രി​സ്റ്റി പ്രി​ൻ​സ്, റി​നി ഡൈ​ജു, ഷാ​ജു തോ​മ​സ്, പ്രി​ൻ​സ് ഇ​മ്മ​ട്ടി, ജോ​ണ്‍​സ​ണ്‍ നി​ക്കോ​ളാ​സ്, ലി​ന്േ‍​റാ ജോ​സ്, ജോ​ഷി​ചാ​ലി​ശ്ശേ​രി, ഡൈ​ജു മു​ട്ട​ത്തു, ജേ​ക്ക​ബ് മാ​ത്യു, സ​ണ്ണി പ​ള്ള​ത്തു, ശ്യാം ​സു​രേ​ന്ദ്ര​ൻ, ജോ​ണ്‍ ആ​ൻ​റ​ണി, സ​ലീം അ​റ​ക്ക​ൽ എ​ന്നി​വ​ർ അ​ട​ങ്ങി​യ ക​മ്മി​റ്റി ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ദ്യാ​വ​സാ​നം വ​രെ പ​രി​ശ്ര​മി​ച്ചു.

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്