കെ​സി​എ​സ്. ലൈ​സ​ണ്‍ ബോ​ർ​ഡ്: സാ​ബു ക​ട്ട​പ്പു​റം ചെ​യ​ർ​മാ​ൻ, ജൂ​ബി വെ​ണ​ല​ശേ​രി വൈ​സ് ചെ​യ​ർ​മാ​ൻ
Monday, January 20, 2020 10:36 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ 2020-21 വ​ർ​ഷ​ത്തെ ലൈ​സ​ണ്‍ ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളെ എ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സാ​ബു ക​ട്ട​പ്പു​റം പു​തി​യ ലൈ​സ​ണ്‍ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും ജോ​ർ​ജ്(​ജൂ​ബി)​വെ​ണ്ണ​ല​ശ്ശേ​രി വൈ​സ് ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ലൂ​ക്കോ​സ് ചു​മ്മാ​ർ പൂ​ഴി​ക്കു​ന്നേ​ൽ, മ​ജു ഓ​ട്ട​പ്പ​ള്ളി, സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ എ​ന്നി​വ​രാ​യി​രി​ക്കും​പു​തി​യ ലൈ​സ​ണ്‍ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ. ഡി​സം​ബ​ർ 14ന് ​ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

ആ​റാ​യി​ര​ത്തി​ൽ പ​രം കെ​സി​എ​സ് അം​ഗ​ങ്ങ​ളു​ടെ വോ​ട്ടേ​ഴ്സ് ലി​സ്റ്റ് കാ​ലാ​നു​സൃ​തം പ​രി​ഷ്ക്ക​രി​ക്കു​ക, ചി​ട്ട​യോ​ടെ കെ​സി​എ​സ്. ഇ​ല​ക്ഷ​ൻ ന​ട​ത്തു​ക, പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക എ​ന്നി​വ​യാ​ണ് ലൈ​സ​ണ്‍ ബോ​ർ​ഡി​ന്‍റെ മു​ഖ്യ​മാ​യ ചു​മ​ത​ല. പു​തി​യ ലൈ​സ​ണ്‍ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും അ​വ​ർ​ക്ക് എ​ല്ലാ വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി കെ.​സി.​എ​സ്. പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​റി​യ​ത്തി​ൽ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം