ആ​റു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ൽ ക​ണ്ടെ​ത്തി
Monday, January 20, 2020 10:41 PM IST
ന്യൂ​ജേ​ഴ്സി: ആ​റു​വ​ർ​ഷം മു​ൻ​പു കാ​ണാ​താ​യ വ​നേ​സാ സ്മോ​ൾ വു​ഡി​ന്‍റെ (46) മൃ​ത​ദേ​ഹം ന​ദി​യി​ൽ മു​ങ്ങി കി​ട​ന്നി​രു​ന്ന കാ​റി​ൽ നി​ന്നും ക​ണ്ടെ​ത്തി. 2014 ജ​നു​വ​രി 17 ന് ​മേ​പ്പി​ൽ ഷേ​യ്ഡി​ൽ താ​മ​സി​ച്ചി​രു​ന്ന സ്മോ​ൾ വു​ഡി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​റി​ഹി​ല്ലി​ലു​ള്ള സാ​ലേം ന​ദി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, അ​വി​ടെ മു​ങ്ങി കി​ട​ന്നി​രു​ന്ന വാ​നി​ൽ നി​ന്നാ​ണു മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

അ​വ​സാ​ന​മാ​യി ഇ​വ​രെ കാ​ണു​ന്ന​ത് ചെ​റി ഹി​ല്ലി​ലെ ഡ്രൈ ​ക്ലീ​നേ​ഴ്സ് സ്റ്റോ​റി​ലാ​യി​രു​ന്നു. എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കാ​ണാ​താ​യ അ​ന്നു മു​ത​ൽ ഇ​വ​രു​ടെ സെ​ൽ ഫോ​ണോ, ക്രെ​ഡി​റ്റ് കാ​ർ​ഡോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ ധ​രി​ച്ചി​രു​ന്ന വി​വാ​ഹ മോ​തി​രം തി​രി​ച്ച​റി​യ​ലി​ന് സ​ഹാ​യി​ച്ചു. കാ​റി​ൽ നി​ന്നും ല​ഭി​ച്ച ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ