ജേ​ക്ക​ബ് ക​ല്ലു​പു​ര ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക്
Monday, January 20, 2020 10:42 PM IST
ബോ​സ്റ്റ​ണ്‍: മൂ​ന്നു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ബോ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ജേ​ക്ക​ബ് ക​ല്ലു​പു​ര ബോ​സ്റ്റ​ണ്‍, ക​ണ​ക്ടി​ക്ക​ട്ട് ഉ​ൾ​പ്പെ​ടു​ന്ന ഫൊ​ക്കാ​ന​യു​ടെ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക- രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം ഈ ​സ്ഥാ​ന​ത്തി​നു എ​ന്തു​കൊ​ണ്ടും അ​ർ​ഹ​നാ​ണ്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ ​ഇം​ഗ്ല​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യാ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജേ​ക്ക​ബ് ക​ല്ലു​പു​ര ത​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.


നാ​ട്ടി​ൽ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി നി​സ്തു​ല​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വാ​ക്കി​നേ​ക്കാ​ൾ പ്ര​വ​ർ​ത്തി​യി​ലാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ക​യും, ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ക​ഠി​ന പ്ര​യ​ത്നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം