ഫാ. ​ഹാം ജോ​സ​ഫ് ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്
Monday, January 20, 2020 10:43 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഈ​വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി ഫാ. ​ഹാം ജോ​സ​ഫി​നെ ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ഡെ​സ്പ്ലെ​യി​ൻ​സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു പ്ര​സി​ഡ​ന്‍റ് ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഫാ. ​ജോ​ണ്‍​സ​ൻ വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ഷി​ബി വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ത്യു​വും, ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ലും അ​വ​ത​രി​പ്പി​ച്ച് യോ​ഗം പാ​സാ​ക്കി. തു​ട​ർ​ന്നു 2020 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫാ. ​ഹാം ജോ​സ​ഫ് ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യും, മാ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ഷി​ക്കാ​ഗോ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. റാ​ന്നി വ​യ​ല​ത്ത​ല സ്വ​ദേ​ശി​യാ​യ ഫാ. ​ഹാം ജോ​സ​ഫി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ജോ​ളി​യും മ​ക്ക​ൾ ഹ​ണി​യും ഹാ​ബി​യു​മാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. ഡോ. ​ഭാ​നു സാ​മു​വേ​ൽ ഷി​ക്കാ​ഗോ സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ന്‍റെ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​എ​സ്ഐ രൂ​പ​ത​യു​ടെ ഷി​ക്കാ​ഗോ റീ​ജ​ണ​നി​ന്‍റെ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. സ​ഹ​ധ​ർ​മ്മി​ണി സു​നി​ല​യും, ശ്രേ​യാ ന​വോ​മി മ​ക​ളു​മാ​ണ്.

സെ​ക്ര​ട്ട​റി​യാ​യി ഷി​ക്കാ​ഗോ​യി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​നും, സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യാം​ഗ​വു​മാ​യ ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഏ​ലി​യാ​മ്മ പു​ന്നൂ​സ്, ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം വ​ർ​ഗീ​സ് (ഷി​ബു), വി​മ​ൻ​സ് ഫോ​റം ക​ണ്‍​വീ​ന​റാ​യി ജാ​സ്മി​ൻ ഇ​മ്മാ​നു​വേ​ൽ, യൂ​ത്ത് ചെ​യ​ർ​മാ​നാ​യി ഫാ. ​എ​ബി ചാ​ക്കോ, ക​ണ്‍​വീ​ന​ർ: റി​ന്‍റു ഫി​ലി​പ്പ്, വെ​ബ്സൈ​റ്റ്: ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, മീ​ഡി​യ: ജോ​ർ​ജ് പ​ണി​ക്ക​ർ, ബ​ഞ്ച​മി​ൻ തോ​മ​സ്, ഓ​ഡി​റ്റ​ർ: സാ​മു​വേ​ൽ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രേ​യും ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം