നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Wednesday, January 22, 2020 12:15 PM IST
ന്യൂയോര്‍ക്ക്: കോഴഞ്ചേരി മാര്‍ത്തോമാ വില്ല തോമസ് മാത്യുവിന്റെ (റോയി) ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ കുറുപ്പശേരില്‍ റോക്കി സണ്ണിയുടേയും, അന്നമ്മ സണ്ണിയുടേയും മകളാണ്.

സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി അംഗമാണ്. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടി നയാക് ആശുപത്രിയില്‍ നഴ്‌സായിരുന്നു. മക്കള്‍: സ്റ്റീഫന്‍ തോമസ്, ജോഷ്വാ തോമസ്. ബീന മാമ്പിള്ളി സഹോദരിയാണ്.

പൊതുദര്‍ശനം ജനുവരി 24-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ ന്യൂയോര്‍ക്ക് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും, സംസ്‌കാര ശുശ്രൂഷ ജനുവരി 25-നു ശനിയാഴ്ച രാവിലെ ഒമ്പതിനു സെന്റ് ജോണ്‍സ് എംഒസിയിലും തുടര്‍ന്നു സംസ്‌കാരം ഗത്‌സമന സെമിത്തേരിയിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന മാമ്പിള്ളി (914 582 6955).


റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍