ഐ​എ​ൻ​ഒ​സി കേ​ര​ള മി​ഷി​ഗ​ണ്‍ ചാ​പ്റ്റ​ർ വി.​റ്റി ബ​ല​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, January 22, 2020 10:15 PM IST
ഡി​ട്രോ​യി​റ്റ്: ഐ​എ​ൻ​ഒ​സി കേ​ര​ള​യു​ടെ മി​ഷി​ഗ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വി.​റ്റി. ബ​ല​റാം എം​എ​ൽ ജ​നു​വ​രി 24ന് ​വൈ​കി​ട്ട് 7ന് ​നോ​വ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു നി​ർ​വ​ഹി​ക്കും. 71-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ഐ​എ​ൻ​ഒ​സി കേ​ര​ള​യു​ടെ ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ വ​ർ​ഗീ​സ്, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മി​ഷി​ഗ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​തി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ​കാ​ല നേ​താ​ക്ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രം ഒ​രു മ​ന​സോ​ടെ ഒ​രു കു​ട​ക്കീ​ഴി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഐ​എ​ൻ​ഒ​സി കേ​ര​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മി​ഷി​ഗ​ണ്‍ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.. ​മാ​ത്യു വ​ർ​ഗീ​സ്(​പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, ഡോ. ​വി.​സി. കോ​ശി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ൻ ജി. ​ജോ​ണ്‍ ചെ​ന്നി​ത്ത​ല(​സെ​ക്ര​ട്ട​റി), സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ(​ട്ര​ഷ​റ​ർ), പ്രി​ൻ​സ് ഏ​ബ്ര​ഹാം(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഏ​വ​രേ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ