കുഞ്ഞുമോൾ ഡാളസിൽ നിര്യാതയായി
Thursday, February 13, 2020 6:39 PM IST
ഡാളസ്: റാന്നി വൈക്കം ഈട്ടിക്കലായിൽ പരേതനായ തോമസുകുട്ടി തോമസിന്‍റെ ഭാര്യ മറിയാമ്മ (കുഞ്ഞുമോൾ -‌ 72 ) ഡാളസിൽ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 15 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ലുറൽ ഓക്സ് ഫ്യൂണറൽ ഹോമിൽ ( 12649 Lake June Road | Mesquite, TX 75180 | Tel: 1-972-288-4663 ). പരേത പ്ലാത്താനം കാര്യാട്ട് കുടുംബാംഗമാണ്.

മക്കൾ: പരേതയായ ടെസി തോമസ്, ടോം തോമസ്. മരുമകൾ: ജെൻസി. കൊച്ചു മക്കൾ: ജെനിതാ, തൃഷാ.

ദീർഘ വര്ഷം ജർമനിയിൽ നേഴ്സ് ആയി സേവനം അനുഷ്ട്ടിച്ചു അമേരിക്കയിലിലേക്കു കുടിയേറിയ പരേതക്ക് നഴ്സിംഗ് സേവന രംഗത്തു ധരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പരേത ഡാളസ് സെന്‍റ് പോൾസ് മാർത്തോമാ ഇടവാംഗമാണ്.

മെമ്മോറിയൽ സർവീസ് ആൻഡ് വിസിറ്റേഷൻ:14 നു (വെള്ളി) 5.30 മുതൽ 8.30 വരെ ഡാളസ് സെന്‍റ് പോൾസ് മാർത്തോമാ ചർച്ചിൽ.

വിവരങ്ങൾക്ക്: ടോം തോമസ് 2143362321 , ചാണ്ടി ജേക്കബ് 4696880168

റിപ്പോർട്ട്: എബി മക്കപ്പുഴ