ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ന്യു​യോ​ർ​ക്ക് ചാ​പ്റ്ററി​നു പു​തി​യ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ
Monday, February 17, 2020 2:10 AM IST
ബെ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യു​ജേ​ഴ്സി: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്ററി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ​സ്വ​ല​മാ​ക്കാ​നും പു​തി​യ ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും അം​ഗ​ങ്ങ​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

ഏ​പ്രി​ൽ നാ​ലി​നു ഷി​ക്കാ​ഗോ​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തി​നു എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. ക​ഴി​യു​ന്ന​ത്ര അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.


ചാ​പ്റ്റ​റി​ൽ നി​ന്നു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ സു​നി​ൽ​ട്രൈ​സ്റ്റാ​ർ, ജോ. ​ട്ര​ഷ​റ​ർ ഷി​ജൊ പൗ​ലോ​സ്, ഓ​ഡി​റ്റ​ർ സ​ജി ഏ​ബ്ര​ഹാം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ മ​ധു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

മി​ക​ച്ച അ​ച്ച​ടി​ക്ക് ഇ​ന്ത്യ​യി​ൽ ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി​യ ജ​ന​നി മാ​സി​ക പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

പ്ര​സ്ക്ല​ബി​ൽ അം​ഗ​മാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ ടാ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജോ​ർ​ജ് തു​ന്പ​യി​ൽ, സ​ജി കീ​ക്കാ​ട​ൻ, സ​ണ്ണി പൗ​ലോ​സ്, ഷോ​ളി കു​ന്പി​ളു​വേ​ലി, ജോ​ജോ ജോ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം