പാ​ന്പു​ക​ൾ കൂ​ട്ട​മാ​യി ഇ​ണ​ചേ​ർ​ന്നു; യു​എ​സി​ലെ പാ​ർ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചു
Monday, February 17, 2020 10:05 PM IST
ഫ്ളോ​റി​ഡ: പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ അ​മേ​രി​ക്ക​ൻ ജ​ന​ത ഒ​രു​ങ്ങു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ൻ​പു പാ​ന്പു​ക​ൾ കൂ​ട്ട​മാ​യി പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങി​യ​ത് ലേ​ക്ക്ലാ​ന്‍റ് സി​റ്റി പ​ബ്ലി​ക് പാ​ർ​ക്കി​ൽ. തു​ട​ർ​ന്ന് പാ​ർ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​വാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി.

ഫെ​ബ്രു​വ​രി 13 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ലേ​ക്ക്ലാ​ന്‍റ് സി​റ്റി​യി​ലെ ലേ​ക്ക് ഹോ​ളിം​ഗ്സ് വ​ർ​ത്തി​ൽ നി​ന്നും ഒ​രു കൂ​ട്ടം പാ​ന്പു​ക​ൾ ലേ​ക്ക്ലാ​ന്‍റ് പാ​ർ​ക്കി​ൽ ഒ​ത്തു ചേ​ർ​ന്ന് ഇ​ണ​ചേ​ര​ൽ ആ​രം​ഭി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പാ​ർ​ക്ക് അ​ധി​കൃ​ത​ർ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന റി​ബ​ണു​ക​ൾ പാ​ന്പു​ക​ൾ​ക്ക് ചു​റ്റും മ​റ​ച്ചു പൊ​തു​ജ​ന​ങ്ങ​ളെ അ​വി​ടെ നി​ന്നും അ​ക​റ്റി നി​ർ​ത്തി. ആ​ദ്യം അ​ധി​കൃ​ത​ർ ഭ​യ​പ്പെ​ട്ട​ത് ഈ ​പാ​ന്പു​ക​ൾ വി​ഷ​മു​ള്ള​വ​യാ​ണെ​ന്നാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ വി​ഷ​മു​ള്ള​വ​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​വ​യെ ഇ​ണ ചേ​ര​ൽ സ​മ​യ​ത്ത് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് കൂ​ടു​ത​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ൽ പാ​ർ​ക്കി​നു സ​മീ​പം പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്നു പാ​ർ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും അ​സാ​ധാ​ര​ണ സം​ഭ​വം വീ​ക്ഷി​ക്കു​ന്ന​തി​നു നി​ര​വ​ധി ആ​ളു​ക​ൾ അ​വി​ടെ നേ​ര​ത്തെ ത​ന്നെ എ​ത്തി​ചേ​ർ​ന്നി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ