കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ
Thursday, February 20, 2020 10:40 PM IST
ഫോ​ർ​ട്ട്വാ​ലി (ജോ​ർ​ജി​യ): ഫെ​ബ്രു​വ​രി 14 വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഫോ​ർ​ട്ട്വാ​ലി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി അ​നി​ത്ര ഗു​നി​ന്‍റെ (23) മൃ​ത​ദേ​ഹം ത്രോ​ഫോ​ർ​ട്ട് കൗ​ണ്ടി റോ​ഡി​ൽ വൃ​ക്ഷ​നി​ബി​ഢ​മാ​യ സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ത്തി. ചി​ല്ലി​ക​ന്പു​ക​ൾ കൊ​ണ്ട് മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ഫോ​ർ​ട്ട്വാ​ലി പോ​ലീ​സ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 18 ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ത്ര​യു​ടെ കാ​മു​ക​ൻ ഡി​മാ​ർ​ക്ക​സ് ലി​റ്റി​ലി​നെ (23) ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​റ​സ്റ്റ് ചെ​യ്തു.

സൗ​ത്ത് ഫ​ൾ​ട്ട​ണ്‍ കൗ​ണ്ടി വെ​സ്റ്റ് ലേ​ക്ക് ഹൈ​സ്കൂ​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ചു, അ​ഗ്രി​ക​ൾ​ച്ച​ർ, മേ​ജ​റാ​യി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ​പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ലോ​ക പ്ര​ണ​യ​ദി​ന​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി അ​നി​ത്ര ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. പി​താ​വി​ന് ടെ​ക്സ്റ്റ് മെ​സേ​ജ് അ​യ​ച്ച​തും ദി​വ​സ​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഫോ​ണ്‍ സ​ന്ദേ​ശം അ​യ​ക്കു​ന്ന പ​തി​വു​ള്ള അ​നി​ത്ര​യു​ടെ സ​ന്ദേ​ശം നേ​രം വൈ​കി​ട്ടും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നു സ​മാ​ന​മാ​യ സം​ഭ​വ​മാ​യി​രു​ന്നു അ​റ്റ്ലാ​ന്‍റാ യൂ​ണി​വേ​ഴ്സി​റ്റി സീ​നി​യ​ർ അ​ല​ക്സീ​സ് ക്രോ​ഫേ​ർ​ഡി​ന്േ‍​റ​ത് (31). യൂ​ണി​വേ​ഴ്സി​റ്റി ക്യാം​പ​സി​നു പു​റ​ത്തു താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​ന് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ഡി​കാ​ന്പ് കൗ​ണ്ടി പാ​ർ​ക്കി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ല​ക്സി​യു​ടെ റൂം ​മേ​റ്റും റൂം ​മേ​റ്റി​ന്‍റെ കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​നി​ത്ര​യു​ടെ മ​ര​ണ​ത്തെ​കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ