സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി​യി​ൽ പ​ത്തു​പേ​രി​ൽ കൂ​ടു​ത​ൽ ഒ​ന്നി​ച്ചു ചേ​ർ​ന്നാ​ൽ 2000 ഡോ​ള​ർ പി​ഴ
Sunday, March 22, 2020 10:27 PM IST
ഹൂ​സ്റ്റ​ണ്‍: കോ​റോ​ണ വൈ​റ​സ് ഗു​രു​ത​ര​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട ഫെ​ഡ​റ​ൽ, സം​സ്ഥാ​ന, കൗ​ണ്ടി, സി​റ്റി എ​ന്നി​വ പു​റ​ത്തി​റ​ക്കി​യ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​ത്തു​ചേ​ർ​ന്നാ​ൽ 2000 ഡോ​ള​ർ വ​രെ പി​ഴ ചു​മ​ത്തു​ന്ന നി​യ​മം നി​ല​വി​ൽ വ​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ ല​ഭ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ചു ഇ​ത്ത​ര​ത്തി​ൽ നി​യ​മം പാ​സാ​ക്കു​ന്ന ആ​ദ്യ​സി​റ്റി കൂ​ടി​യാ​ണ് സ്റ്റാ​ഫ്ഫോ​ർ​ഡ്.

മ​ല​യാ​ളി​യാ​യ കെ​ൻ മാ​ത്യു അം​ഗ​മാ​യി​ട്ടു​ള്ള സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ലാ​ണ് പു​തി​യ നി​യ​മം പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ന​ഗ​ര​മാ​ണ് സ്റ്റാ​ഫോ​ർ​ഡ്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും, പൊ​തു കൂ​ടി​വ​ര​വു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണെ​ന്ന് സി​റ്റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വൈ​ദി​ക​ൻ ഉ​ൾ​പ്പ​ടെ​യാ​ണ് 10 പേ​ർ. മാ​ർ​ച്ച് 31 വ​രെ​യാ​ണു നി​യ​മം. തു​ട​ർ​ന്ന് ഇ​ത് 50 പേ​ർ​ക്ക് വ​രെ ആ​കാം. പി​ന്നീ​ട് സി​ഡി​സി പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ച​ട്ടം മാ​റ്റ​പ്പെ​ടും. കൗ​ണ്‍​സി​ൽ മെ​ന്പ​ർ കെ​ൻ മാ​ത്യു സി​റ്റി​യി​ലെ പൗ​രന്മാ​ർ​ക്കു അ​യ​ച്ചു കൊ​ടു​ത്ത സ​ന്ദേ​ശ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ