പുത്തൂർ വർഗീസ് കൊച്ചപ്പൻ നിര്യാതനായി
Thursday, March 26, 2020 5:22 PM IST
ന്യൂയോർക്ക്: ഫൊക്കാന ട്രഷററും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്‍റണിയുടെ ഭാര്യ പിതാവ് തൃശൂർ, പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ (73) ഭോപ്പാലിൽ നിര്യാതനായി. സംസ്‌കാരം ഭോപ്പാൽ ഇൻഫന്‍റ് ജീസസ് കാത്തലിക് ചർച്ച് ദേവാലയത്തില്‍ നടത്തി.

ഭാര്യ: മറിയാമ്മ (റിട്ട. ഹൗസിംഗ് ബോർഡ് ജീവനക്കാരി ). മക്കൾ : ഷീന , പി.കെ. ഷാജു. മരുമകൾ: ലിസ ഷാജു . കൊച്ചുമക്കൾ : ഇവ എസ് . ആന്‍റണി, എവിൻ എസ് . ആന്‍റണി, ഇതൻ എസ് . ആന്‍റണി, സ്റ്റീഫൻ ഷാജു , സ്റ്റീവ് ഷാജു.

പരേതന്‍റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി. നായർ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ , എക്സി. കമ്മിറ്റി, നാഷണൽ കമ്മിറ്റി എന്നിവർ അനുശോചിച്ചു.