ഫോമാ നാഷണൽ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് ഗോപാലകൃഷ്ണൻ ന്യൂയോർക്കിൽ നിര്യാതനായി
Thursday, March 26, 2020 9:41 PM IST
ന്യൂയോർക്ക്: ഫോമാ നാഷണൽ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് വടക്കേപ്പുറത്ത് ഗോപാലകൃഷ്ണൻ നായർ (79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ പൊന്നമ്മ. മകൾ: സുജ നായർ. മരുമകൾ: ഡോ. ലേഖ നായർ. കൊച്ചുമക്കൾ: സൂര്യ കുറുപ്പ്, സൂരജ് നായർ, സവിത നായർ.

1987 മുതൽ അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം എംടിഎ മുൻ ഉദ്യോഗസ്ഥനാണ്. കോഴഞ്ചേരി നാരങ്ങാനം വടക്കേപ്പുറത്ത് കുടുംബാംഗമാണ്.

റിപ്പോർട്ട്:ഷോളി കുന്പിളുവേലി