കൊ​റോ​ണാ വൈ​റ​സ് വ്യാ​പ​നം: ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് റ​ദ്ദാ​ക്കി
Sunday, March 29, 2020 1:43 AM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി. ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ലു​ള്ള ക്ലാ​റി​ഡ്ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തു​വാ​നി​രു​ന്ന ച​തു​ർ​ദി​ന കോ​ണ്‍​ഫ​റ​ൻ​സി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലി​നോ​ടും കോ​ണ്‍​ഫ​റ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ടും ച​ർ​ച്ച ചെ​യ്തു വേ​ണ്ടേ​ന്നു​വ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ട​വ​ക​ക​ൾ​ക്ക​യ​ച്ച ക​ൽ​പ​ന​യി​ൽ സൂ​ചി​പ്പി​ച്ചു.

ഭ​ദ്രാ​സ​ന ജ​ന​ങ്ങ​ളു​ടെ അ​ത്ഭു​ത​പൂ​ർ​വ​മാ​യ സ​ഹ​ക​ര​ണ​ത്താ​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് ത​ന്നെ​യാ​ണ് വേ​ണ്ടെ​ന്നു​വ​യ്ക്കു​വാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി വ​ന്ന​തെ​ന്ന്# കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ഫാ.​സ​ണ്ണി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നാ​യും സു​വ​നീ​റി​നാ​യും ന​ൽ​കി​യ തു​ക​ക​ൾ ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​ർ​ക്കും മ​ട​ക്കി ന​ൽ​കു​മെ​ന്ന് ട്ര​ഷ​റ​ർ എ​ബി കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

സ്തു​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി​പ്പി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച വി​വി​ധ ക​മ്മി​റ്റി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വി​ന​യ​പൂ​ർ​വം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
കോ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്താ​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രേ​യും ദു​രി​ത​ക്ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും ആ​രാ​ധ​ന​ശു​ശ്രൂ​ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​തു​മൂ​ലം മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​വു​ഭ​വി​ക്കു​ന്ന​ഏ​വ​രെ​യും ഓ​ർ​ത്ത് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ