കോ​വി​ഡ് 19: പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​ ആ​ൻ​ഡ്രൂ പി ​തോ​മ​സ്
Thursday, April 2, 2020 9:27 PM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക വി​പ​ണി​ക്ക് ക​ന​ത്ത ആ​ഘാ​തം ഏ​ൽ​പി​ച്ചു​കൊ​ണ്ട് മു​ന്നേ​റു​ന്ന കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കു​വാ​ൻ വേ​ണ്ടി അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ടു​ത്ത​റി​യു​വാ​നും, അ​വ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കു​വാ​നും വേ​ണ്ടി വി​വ​ര​ങ്ങ​ൾ കൈ​മാ​റു​വാ​ൻ ’കൈ​കോ​ർ​ത്ത് മ​ല​യാ​ളി’​എ​ന്ന സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യു​ടെ ബെ​ന​ഫി​റ്റ് & ഫൈ​നാ​ൻ​സ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്രൂ പി ​തോ​മ​സ്.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റ് ഒ​പ്പു​വ​ച്ച മൂ​ന്നു ട്രി​ല്യ​ണ്‍ വ​രു​ന്ന ഉ​ത്തേ​ജ​ന പാ​ക്കേ​ജ് വ്യ​ക്തി​ക​ൾ​ക്കും ചെ​റു​കി​ട ബി​സി​ന​സു​കാ​ർ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ:

ഏ​പ്രി​ൽ 15 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ടാ​ക്സ് ഫ​യ​ലിം​ഗ് ജൂ​ലൈ 15 വ​രെ നീ​ട്ടി. ഏ​പ്രി​ൽ 15 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ വ​രെ​യു​ള്ള ടാ​ക്സ് കു​ടി​ശി​ക ജൂ​ലൈ 15 വ​രെ ഫൈ​ൻ അ​ട​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​വാ​നു​ള്ള ആ​നു​കൂ​ല്യ​മാ​ണ് ഇ​ത് വ​ഴി​യാ​യി ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 2018 ലോ 2019 ​ലോ ടാ​ക്സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും, അ​വ​രു​ടെ വ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കും. വ്യ​ക്തി​ക​ൾ​ക്ക് 1200 ഡോ​ള​ർ വ​രെ​യും, കു​ടും​ബ​ങ്ങ​ൾ​ക്ക് 2400 ഡോ​ള​ർ വ​രെ​യും, യോ​ഗ്യ​രാ​യ കു​ട്ടി​ക​ൾ​ക്ക് 500 ഡോ​ള​ർ വീ​ത​വും ല​ഭി​ക്കും. ഈ ​ആ​നു​കൂ​ല്യം 75000 ഡോ​ള​ർ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും 150000 ഡോ​ള​ർ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ:

ഏ​പ്രി​ൽ 15 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ടാ​ക്സ് ഫ​യ​ലിം​ഗ് ജൂ​ലൈ 15 വ​രെ നീ​ട്ടി. ഏ​പ്രി​ൽ 15 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 10 മി​ല്യ​ണ്‍ ഡോ​ള​ർ വ​രെ​യു​ള്ള ടാ​ക്സ് കു​ടി​ശി​ക ജൂ​ലൈ 15 വ​രെ ഫൈ​ൻ അ​ട​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​വാ​നു​ള്ള ആ​നു​കൂ​ല്യ​മാ​ണ് ഇ​ത് വ​ഴി​യാ​യി ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കാ​തെ ഈ ​ദു​രി​ത കാ​ല​ത്ത് നി​ല​നി​ർ​ത്തി​യ​വ​ർ​ക്ക് അ​വ​രു​ടെ ജോ​ലി​ക്കാ​ർ​ക്ക് കൊ​ടു​ക്കു​വാ​ൻ വേ​ണ്ടി​യു​ള്ള ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി, 80 മ​ണി​ക്കൂ​ർ വ​രെ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യു​ള്ള രോ​ഗ ചി​കി​ത്സാ​വ​ധി, കു​ട്ടി​ക​ളു​ടെ സ്കൂ​ൾ അ​ട​ച്ച​തി​നാ​ലു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​വാ​നു​ള്ള ശ​ന്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള അ​വ​ധി തു​ട​ങ്ങി​യ​വ സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ ജോ​ലി​ക്കാ​രെ പി​രി​ച്ചു വി​ടാ​തെ സം​ര​ക്ഷി​ക്കു​ന്പോ​ൾ 10000 ഡോ​ള​ർ വ​രെ​യു​ള്ള 50 ശ​ത​മാ​നം ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​വു​മു​ണ്ട്.


ഇ​തി​നു പു​റ​മെ സാ​ന്പ​ത്തി​ക ന​ഷ്ടം നേ​രി​ടു​ന്ന യോ​ഗ്യ​രാ​യ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കു​വാ​നാ​യി എ​സ്ബി​എ​യി​ൽ നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള 10 മി​ല്യ​ണ്‍ വ​രെ​യു​ള്ള ലോ​ണു​ക​ൾ​ക്ക് 25 ശ​ത​മാ​നം വ​രെ തി​രി​ച്ച​ട​വ് ലാ​ഭി​ക്കു​വാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. കൂ​ടാ​തെ 10, 000 ഡോ​ള​ർ വ​രെ യു​ള്ള 2. ഋ​രീിീാ​ശ​ര കി​ഷൗൃ്യ ഉ​ശ​മെെ​ലേൃ ഘീ​മിെ മ​റ്മി​ര​ല നും ​അ​ര്ഹ​ത​യു​ള്ള​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി, അ​വ​യെ നീ​തി​യു​ക്ത​മാ​യി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ, കോ​വി​ഡ് 19 ന്‍റെ വേ​ദ​ന​യി​ൽ നി​ന്നും വി​മു​ക്ത​മാ​കു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു ആ​ശ്വാ​സ​മാ​യി അ​ത് മാ​റു​മെ​ന്ന് ക​രു​തു​ന്ന​താ​യി ന്ധ ​കൈ കോ​ർ​ത്ത് ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ൾ ന്ധ ​എ​ന്ന സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി ംആ​ൻ​ഡ്രൂ പി ​തോ​മ​സ് അ​റി​യി​ച്ചു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ല​ഭ്യ​മാ​ക്കി​യ ഷി​ക്കോ​ഗോ മ​ല​യാ​ളി​യാ​യ ആ​ൻ​ഡ്രൂ പി ​തോ​മ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബെ​ന്നി വാ​ച്ചാ​ച്ചി​റ ന​ന്ദി അ​റി​യി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ബ​ന്ധ​പെ​ടു​ക :[email protected]
ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ചോ അ​ല്ലെ​ങ്കി​ൽ കോ​വി​ഡ് 19 സം​ബ​ന്ധി​ച്ചു​ള്ള മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ലൈ​നു​മാ​യി 1 833 353 7252 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ