വേ​ദ​നാ​ജ​ന​ക​മാ​യ ര​ണ്ടാ​ഴ്ച​ക​ളാ​ണ് അ​മേ​രി​ക്ക​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ട്രം​പ്
Thursday, April 2, 2020 9:39 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വേ​ദ​നാ​ജ​ന​ക​മാ​യ ര​ണ്ടാ​ഴ്ച​ക​ളാ​ണ് അ​മേ​രി​ക്കാ​ൻ ജ​ന​ത​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ട്രം​പ്. ഏ​പ്രി​ൽ ഒ​ന്നി​ന് വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വേ​ദ​നാ​ജ​ന​ക​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഒ​രു ല​ക്ഷ​ത്തി​നും ര​ണ്ടു ല​ക്ഷ​ത്തി നാ​ൽ​പ​ത്തി​നാ​യി​ര​ത്തി​നും ഇ​ട​യി​ൽ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​വു​മെ​ന്ന് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ അ​തേ​പ​ടി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​സം​ഖ്യ ഇ​തി​ലും ഉ​യ​രു​മെ​ന്ന് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

മ​ഹാ​മാ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യി അ​മേ​രി​ക്ക മാ​റു​മെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​കു​ക മാ​ത്ര​മ​ല്ല കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​ൽ ചൈ​ന​യെ തു​ട​ക്കം മു​ത​ൽ പ​ഴി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ കു​റി​ച്ച് പ​ല ത​വ​ണ മു​ന്ന​റി​യി​പ്പു ല​ഭി​ച്ചി​ട്ടും അ​തൊ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല.

അ​മേ​രി​ക്ക​യി​ൽ രേ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,88,592 ആ​യി കു​ത്ത​നെ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. 4,055 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കേ​ര​ള​ത്തെ​ക്കാ​ൾ ജ​ന​സം​ഖ്യ കു​റ​വു​ള്ള ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം മ​ര​ണ​സം​ഖ്യ 1200 ക​ട​ന്നു. അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​ത്തേ​ക്കാ​ൾ ര​ണ്ടി​ര​ട്ടി​യാ​ണ് യു​എ​സി​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 80,000 വി​ര​മി​ച്ച ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രും സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നു​ണ്ട്. എ​ന്നി​ട്ടും കാ​ര്യ​ങ്ങ​ൾ എ​ങ്ങു​മെ​ത്തു​ന്നി​ല്ലെ​ന്നു പ​രി​ത​പി​ക്കു​ന്ന ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ർ​ഡ്രു ക്യൂ​മോ ഇ​ന്ന​ത്തെ യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദ​യ​നീ​യ ചി​ത്ര​മാ​ണ് വ​ര​ച്ചി​ടു​ന്ന​ത്. സാ​ഹ​ച​ര്യം ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും കൊ​റോ​ണാ വൈ​റ​സി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നു നൂ​റു ശ​ത​മാ​നം പ്ര​തീ​ക്ഷ​യാ​ണ് എ​ല്ലാ​വ​രും വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ