പീ​ഡാ​നു​ഭ​വ ആ​ഴ്ച​ക​ളി​ലെ ശു​ശ്രു​ഷ​ക​ൾ മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്തു നി​ന്നും ത​ത്സ​മ​യം
Saturday, April 4, 2020 1:58 AM IST
ന്യു​യോ​ർ​ക്ക്: ദേ​വാ​ല​ങ്ങ​ൾ തു​റ​ന്ന് ആ​രാ​ധ​ന​ക​ൾ ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ന്യു​യോ​ർ​ക്ക് സീ​നാ​യ് മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ലു​ള്ള അ​ര​മ​ന ചാ​പ്പ​ലി​ൽ ഈ ​വ​ർ​ഷ​ത്തെ പീ​ഡാ​നു​ഭ​വ​വാ​ര ശു​ശ്രു​ഷ​ക​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് അ​റി​യി​ച്ചു.

ഏ​പ്രി​ൽ 5 ഓ​ശാ​ന ഞ​യ​റാ​ഴ്ച ന്യു​യോ​ർ​ക്ക് സ​മ​യം രാ​വി​ലെ 10ന് ​മ​ല​യാ​ള​ത്തി​ലും, ഏ​പ്രി​ൽ 9 പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7ന് ​ഇം​ഗ്ലീ​ഷി​ലും, ഏ​പ്രി​ൽ 12 ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഇം​ഗ്ലീ​ഷി​ലും ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 10 ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ശു​ശ്രു​ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം ഭാ​ഗ ശു​ശ്രു​ഷ മ​ല​യാ​ള​ത്തി​ലും, ര​ണ്ടും മു​ന്നും ഭാ​ഗ ശു​ശ്രു​ഷ​ക​ൾ ഇം​ഗ്ലീ​ഷി​ലും ആ​യി​രി​ക്കും.

ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്തു​നി​ന്നും ന​ട​ത്ത​പ്പെ​ടു​ന്ന പീ​ഡാ​നു​ഭ​വ ആ​ഴ്ച​ക​ളി​ലെ ശു​ശ്രു​ഷ​ക​ൾ ംംം.ാമൃ​വേീാ​മി​മ​ല.ീൃ​ഴ എ​ന്ന ഭ​ദ്രാ​സ​ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. അ​ബ്ബാ​ന്യൂ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും പ്ര​സ്തു​ത ശു​ശ്രു​ഷ​ക​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്തു നി​ന്നും ന​ട​ത്ത​പ്പെ​ടു​ന്ന​താ​യ ഈ ​ശു​ശ്രു​ഷ​ക​ളി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളും ഭ​ക്തി​യോ​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. മ​നോ​ജ് ഇ​ടു​ക്കു​ള അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം