മു​ഖം മ​റ​യ്ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് പി​ഴ​യോ ത​ട​വോ ശി​ക്ഷ ല​ഭി​ക്കും
Saturday, April 4, 2020 2:03 AM IST
ടെ​ക്സ​സ്: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ​വും മൂ​ക്കും മ​റ​യ്ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് 1000 ഡോ​ള​ർ വ​രെ പി​ഴ​യോ ജ​യി​ൽ ശി​ക്ഷ​യോ ന​ൽ​കു​ന്ന​തി​ന് ടെ​ക്സ​സി​ലെ സി​റ്റി​ക​ളി​ലൊ​ന്നാ​യ ല​റി​ഡോ സി​റ്റി കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഗ്രോ​സ​റി വാ​ങ്ങു​ന്ന​തി​നോ പ​ബ്ലി​ക് വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നോ യൂ​ബ​റി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ഴോ, നി​ർ​ബ​ന്ധ​മാ​യും ഇ​വ ര​ണ്ടും (മു​ഖ​വും മൂ​ക്കും) മ​റ​ച്ചി​രി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യാ​ണ് സി​റ്റി കൗ​ണ്‍​സി​ൽ പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തോ​ടെ സാ​മൂ​ഹ്യ അ​ക​ല​വും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. സ്വ​ന്തം വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. അ​തോ​ടൊ​പ്പം രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ച് വ​രെ സി​റ്റി​യി​ൽ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സി​റ്റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു പോ​ലും അ​ത്യാ​വ​ശ്യ​ത്തി​ന് മാ​സ്ക്ക് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​തു എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്നാ​ണു പ​ല​രും ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​നു സി​റ്റി ന​ൽ​കി​യ മ​റു​പ​ടി, വീ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യ തു​ണി കൊ​ണ്ടു​ള്ള മാ​സ്ക്ക് ആ​ണെ​ങ്കി​ലും മു​ഖം മ​റ​ച്ചി​രി​ക്ക​ണ​മെ​ന്നോ നി​ർ​ബ​ന്ധ​മു​ള്ളൂ എ​ന്നാ​ണ്. മു​ഖം മ​റ​ച്ചു പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​വ​രെ നേ​ര​ത്തെ ജ​നം ഭ​യ​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ആ ​നി​ല​പാ​ടി​ൽ തി​ക​ച്ചും മാ​റ്റം വ​ന്നി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ