തോമസ് ജോണിന്‍റെ നിര്യാണത്തിൽ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ അനുശോചിച്ചു
Friday, May 22, 2020 7:45 AM IST
ന്യൂയോര്‍ക്ക്: ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്തകനും വൈസ് പ്രസിഡന്‍റും ആയിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണിന്‍റെ നിര്യാണത്തിൽ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ അനുശോചിച്ചു.

ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍റെ മലയാളം സ്‌കൂള്‍ അധ്യാപൻകൂടിയായിരുന്ന തോമസ് ജോണിന്‍റെ നിര്യാണം അസോസിയേഷനും പ്രത്യേകിച്ച് മലയാളം സ്‌കൂളിനും വലിയൊരു നഷ്ട്ടമാണ്. ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ പരമോന്നത ബഹുമതിയായ ക്‌നായി തൊമ്മന്‍ അവാര്‍ഡ് നല്കി ആദരിച്ചിട്ടുള്ള വിശാലമനസ്ക്കനും ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന തോമസ് ജോണിന്‍റെ നിര്യാണം ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനു ഒരു തീരാ നഷ്ട്ടമാണെന്ന് ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജിജി ടോം, സെക്രെട്ടറി സജി പോത്തൻ, ട്രഷറർ അപ്പുക്കുട്ടൻ നായ, മുൻ പ്രസിഡന്‍റുമാരും ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്ടർമാരുമായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വര്ഗീസ് ഉലഹന്നാൻ, ലൈസി അലക്സ്, ഇന്നസെന്‍റ് ഉലഹന്നാൻ, ഷാജിമോൻ വെട്ടം, അലക്‌സാണ്ടർ പൊടിമണ്ണിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ