ന്യുയോർക്ക്: ഫൊക്കാനയുടെ സീനിയർ നേതാവും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യവുമായ ലീലാ മാരേട്ടിന്റെ ഭർത്താവും ആദ്യകാല മലയാളിയും മാധ്യമ -സാംസ്കാരിക പ്രവർത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാജ്ഞലികൾ.
അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയാറാക്കിയവരിൽ ഒരാളാണ് രാജൻ മാരേട്ട്. ആദ്യകാല മലയാളികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന വ്യക്തിത്വമായിരുന്നു. അമേരിക്കൻ മലയാളികളുടെ പല കുട്ടായ്മക്കും അദ്ദേഹം നേതൃത്വം നൽകിട്ടുണ്ട് .
ഫൊക്കാനയുടെ കമ്മിറ്റി മെന്പർ, റീജണൽ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ട്രഷർ തുടങ്ങി ഫൊക്കാനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഫൊക്കാനയുടെ സീനിയർ നേതാവായ ലീല മാരേട്ടിന്റെ ഭർത്താവിന്റെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നു.
രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവർ മക്കളും സൂസി മാരേട്ട്, സുനിൽ എബ്രഹാം എന്നിവർ മരുമക്കളും, എമിലി മാരേട്ട്, സേവ്യർ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവർ കൊച്ചു മക്കളുമാണ്.
രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികളായ സജിമോൻ ആന്റണി , ശ്രീകുമാർ ഉണ്ണിത്താൻ, സുജ ജോസ്, വിജി നായർ, പ്രവീണ്‍ തോമസ്, ഷീല ജോസഫ്, ലൈസി അലക്സ്, വിനോദ് കെആർകെ , ഫിലിപ്പോസ് ഫിലിപ്പ്, എബ്രഹാം ഈപ്പൻ, ജോയി ചക്കപ്പൻ ,ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ, ടി.എസ് . ചാക്കോ, നാഷണൽ കമ്മിറ്റി മെംബേർസ് ട്രസ്ടീബോർഡ് മെംബേർസ്, റീജണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അറിയിച്ചു.
രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നിതിന് വേണ്ടി ജൂണ്‍ 29 ന് തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 9.30 വരെ ന്യൂയോർക്ക് റീജണ്‍ നടത്തുന്ന വെബ്ബിനാറിൽ പങ്കെടുക്കാം.
Join Zoom Meeting
https://us02web.zoom.us/j/82476894308
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ