ടെ​ക്സ​സ് ഏ​ർ​ലി വോ​ട്ടിം​ഗ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും
Monday, June 29, 2020 9:24 PM IST
ഡാ​ള​സ്: ജൂ​ലൈ 14ന് ​ന​ട​ക്കു​ന്ന റ​ണ്‍ ഓ​ഫ് മ​ത്സ​ര​ത്തി​നു​ള്ള ഏ​ർ​ലി വോ​ട്ടിം​ഗ് ജൂ​ണ്‍ 29 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ജൂ​ലൈ 10 വ​രെ​യാ​ണ് ഏ​ർ​ലി വോ​ട്ടിം​ഗി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ക്സ​സ് ഡ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക​ളി​ലെ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫൈ​ന​ൽ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ജൂ​ലൈ 14ന് ​ന​ട​ക്കു​ക.

മാ​ർ​ച്ച് 8ന് ​ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ല​ഭി​ക്കാ​തെ പോ​യ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജൂ​ലൈ 14 ലെ ​റ​ണ്‍ ഓ​ഫി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. മേ​യി​ൽ ന​ട​ക്കേ​ണ്ട റ​ണ്‍ ഓ​ഫ് കോ​വി​ഡ് 19 നെ ​തു​ട​ർ​ന്നാ​ണ് ജൂ​ലൈ​യി​ലേ​ക്കു മാ​റ്റി​യ​ത്.

യു​എ​സ് സെ​ന​റ്റി​ലേ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ളാ​യ റി​ട്ട​യേ​ർ​ഡ് എ​യ​ർ​ഫോ​ഴ്സ് പൈ​ല​റ്റ് എം ​ജെ ഹെ​ഗ​ർ സ്റ്റേ​റ്റ് സെ​ന​റ്റ​ർ റോ​യ്സും ത​മ്മി​ൽ ന​ട​ക്കു​ന്ന റ​ണ്‍​ഓ​ഫ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ണ്‍ കോ​ന്ന​നു​മാ​യി ഏ​റ്റു​മു​ട്ടു​ക.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള രോ​ഗി​ക​ളാ​യ​വ​ർ​ക്കോ, ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കോ മെ​യി​ൽ ബാ​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ടെ​ക്സ​സ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ്സ് ഓ​ഫീ​സ് അ​റി​യി​ച്ചു. മാ​സ്ക്ക് ഉ​പ​യോ​ഗി​ച്ചു അ​ക​ലം പാ​ലി​ച്ചു​മാ​യി​രി​ക്ക​ണം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വോ​ട്ടു ചെ​യ്യു​വാ​ൻ എ​ത്തേ​ണ്ട​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ