ആ​ർ​ച്ച് ബി​ഷ​പ്പി​നും നാ​ലു വൈ​ദി​ക​ർ​ക്കും കോ​വി​ഡ്
Tuesday, June 30, 2020 10:09 PM IST
ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സി​ലും പ്ര​ത്യേ​കി​ച്ച് ഹൂ​സ്റ്റ​ണി​ലും കോ​വി​ഡ് 19 കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ഗാ​ൽ​വ​സ്റ്റ​ണ്‍ ഹൂ​സ്റ്റ​ണ്‍ ആ​ർ​ച്ച് ഡ​യോ​സീ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ഫെ​സി​ലി​റ്റി​യി​ലെ നാ​ല് റി​ട്ട​യേ​ർ​ഡ് വൈ​ദീ​ക​ർ​ക്കും ആ​ർ​ച്ച് ബി​ഷ​പ്പ് എ​മി​റി​റ്റ​സ് ജോ​സ​ഫ് എ. ​ഫി​യൊ​റ​ൻ​സി​ക്കും കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

പ​തി​നെ​ട്ട് വൈ​ദീ​ക​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഫു​ഡ് സ​ർ​വീ​സ് കോ​ണ്‍​ട്രാ​ക്ട​ർ സ്റ്റാ​ഫ് അം​ഗ​ത്തി​നും, കെ​യ​ർ ഗി​വ​റി​നും, കോ​വി​ഡ് 19 ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഫെ​സി​ലി​റ്റി​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്19 പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ട് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. കോ​വി​ഡ് ക​ണ്ടെ​ത്തി​യ​വ​രി​ൽ ഓ​ക്സി​ലി​യ​റി ബി​ഷ​പ്പ് വി​ൻ​സെ​ന്‍റ് എം. ​റി​സ്‌​സോ​ട്ട​യും ഉ​ൾ​പ്പെ​ടു​ന്നു. ഫ​ലം പോ​സി​റ്റീ​വാ​യ​വ​രി​ൽ അ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​നി​ൽ അ​വ​ര​വ​രു​ടെ മു​റി​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി.​പി. ചെ​റി​യാ​ൻ