കോ​വി​ഡ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രെ സാ​ര​മാ​യി ബാ​ധി​ച്ചു
Tuesday, June 30, 2020 10:11 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി സ​ർ​വേ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ക്കാ​ർ​ക്കി​ട​യി​ലെ കൊ​റോ​ണ വൈ​റ​സ് ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ത്ത​ര​ത്തി​ലെ ആ​ദ്യ സ​ർ​വേ​യാ​ണി​ത്.

ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഇ​ന്ത്യ ആ​ൻ​ഡ് ഇ​ന്ത്യ​ൻ ഡ​യ​സ്പോ​റ സ്റ്റ​ഡീ​സ് ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് കോ​വി​ഡ് സാ​ന്പ​ത്തി​ക​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​രെ വ​ലി​യ വി​ഷ​മ​ത്തി​ലാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളെ​യും സ്ഥി​ര​ത​യെ​യും കോ​വി​ഡ് ബാ​ധി​ച്ച​താ​യി അ​ഞ്ചി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ 30 ശ​ത​മാ​നം പേ​ർ​ക്കും ശ​ന്പ​ള​ത്തി​ൽ കു​റ​വു​ണ്ടാ​യി. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ആ​റു പേ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യോ കു​ടു​ബാം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വ​ള​രെ കു​റ​ച്ച് ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് താ​മ​സ, കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ള്ള​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. മാ​ന​സി​ക പി​രി​മു​റു​ക്ക​വും നി​രാ​ശ​യും വ​ർ​ധി​ച്ച​താ​യി സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത നാ​ലി​ലൊ​ന്നു പേ​ർ സ​മ്മ​തി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ൻ വം​ശ​ജ​രും ജീ​വി​ത​ശൈ​ലി മാ​റ്റി​യ​താ​യും സ​ർ​വേ​യി​ൽ ദൃ​ശ്യ​മാ​ണെ​ന്ന് എ​ഫ്ഐ​ഐ​ഡി​എ​സ് ഡ​യ​റ​ക്ട​ർ ഖ​ണ്ടേ​റാ​വു കാ​ന്ദ് വ്യ​ക്ത​മാ​ക്കി.

മാ​സ്ക്, ഭ​ക്ഷ​ണം, വൈ​ദ്യ​സ​ഹാ​യം, താ​മ​സ ക്ര​മീ​ക​ര​ണം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മു​ഖ്യ​ധാ​രാ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​ന്ന​ദ്ധ​രാ​യ​താ​യി എ​ഫ്ഐ​ഐ​ഡി​എ​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് കൊ​റോ​ണ വൈ​റ​സ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് കൊ​റോ​ണ വൈ​റ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച രാ​ജ്യ​മാ​ണ് യു​എ​സ്. 25 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളും 1,25,000 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ