ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ടാ​ക്സ് ഫോ​ഴ്സ് കോ​ണ്‍​സു​ൽ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, June 30, 2020 10:29 PM IST
ഷി​ക്കാ​ഗോ: ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ടാ​ക്സ് ഫോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ സു​ബാ​ഷ് ജോ​ർ​ജി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പേ​ര് ന​ൽ​കി​യ 24 പേ​രേ​യും ജൂ​ലൈ ഒ​ന്നി​നു യാ​ത്ര​തി​രി​ക്കു​ന്ന ഷി​ക്കാ​ഗോ- കൊ​ച്ചി എ​യ​ർ ഇ​ന്ത്യ വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നും, ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷാ​ൻ കൃ​ഷ്ണ​ന്‍റെ ര​ണ്ടു വ​യ​സു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള കു​ട്ടി​ക്ക് ഒ​സി​ഐ കാ​ർ​ഡ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ അ​മി​ത് കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഷി​ക്കാ​ഗോ​യി​ൽ അ​മി​ത് കു​മാ​ർ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലാ​യി ചാ​ർ​ജ് എ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും, ഫോ​മ ടാ​ക്സ് ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള അ​റി​യി​പ്പ് അ​നു​സ​രി​ച്ച് ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് എ​ല്ലാ യാ​ത്ര​ക്കാ​രും എ​യ​ർ പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നു​വേ​ണ്ടു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​ത​ന്ന കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ അ​മി​ത് കു​മാ​ർ, മി​ഡ് വെ​സ്റ്റ് എ​യ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് മാ​നേ​ജ​ർ മാ​ലി​നി വൈ​ദ്യ​നാ​ഥ​ൻ എ​ന്നി​വ​രോ​ടും ഇ​തി​ന്‍റെ ഏ​കോ​പ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ടാ​ക്സ് ഫോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ സു​ബാ​ഷ് ജോ​ർ​ജ്, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി ഇ​ടാ​ട്ട്, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ എ​ന്നി​വ​ർ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

റിപ്പോർട്ട് : ജോ​യി​ച്ച​ൻ പു​തു​ക്കു​ളം