സ​ഹാ​റ​ൻ പൊ​ടി മേ​ഘം ചൊ​വ്വാ​ഴ്ച തെ​ക്കു​കി​ഴ​ക്ക​ൻ ടെ​ക്സ​സിലെത്തും
Tuesday, June 30, 2020 10:32 PM IST
ഹൂ​സ്റ്റ​ണ്‍: ജൂ​ണ്‍ പ​കു​തി​യോ​ടെ സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ ഉ​ണ്ടാ​യ വ​ൻ പൊ​ടി കൊ​ടു​ങ്കാ​റ്റ് ചൊ​വ്വാ​ഴ്ച തെ​ക്കു​കി​ഴ​ക്ക​ൻ ടെ​ക്സ​സി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് കാ​ല​വാ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ക​ട്ടി​യു​ള്ള പൊ​ടി​പ​ട​ല ഭാ​ഗ​ങ്ങ​ൾ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​ക്കി​ക്കൊ​ണ്ട് വാ​യു​വി​ൽ നീ​ണ്ടു​നി​ൽ​ക്കും. ജൂ​ലൈ നാ​ലു മു​ത​ൽ ഈ ​പൊ​ടി​പ​ട​ല​ങ്ങ​ൾ ത​ള്ളി​മാ​റ്റി മ​ഴ ഉ​ച്ച​തി​രി​ഞ്ഞ് പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​സ്ത്മ രോ​ഗി​ക​ൾ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​സ​ന്ത​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ട ശി​ശി​രം വ​രെ സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ രൂ​പം കൊ​ള്ളു​ന്ന വ​ര​ണ്ട പൊ​ടി നി​റ​ഞ്ഞ വാ​യു പി​ണ്ഡ​മാ​ണ് സ​ഹാ​റ​ൻ പൊ​ടി മേ​ഘം. ഇ​ത് സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ അ​വ​സാ​നം മു​ത​ൽ ഓ​ഗ​സ്റ്റ് പ​കു​തി വ​രെ വ​ർ​ധി​ച്ച അ​ള​വി​ൽ കാ​ണ​പ്പെ​ടു​ന്നു.

എ​ല്ലാ വ​ർ​ഷ​വും പൊ​ടി​മേ​ഘ​പ​ട​ലം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും, അ​തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വ​ലു​പ്പം ഇ​തി​ന് ന്ധ​ഗോ​ഡ്സി​ല്ല​ന്ധ എ​ന്ന വി​ളി​പ്പേ​ര് നേ​ടി​കൊ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ സ​ഹാ​റ​ൻ ഡ​സ്റ്റ് ക്ളൗ​ഡ് 50 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ​തും ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും ഒ​ഹാ​യോ സം​സ്ഥാ​നം വ​രെ​യും എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

പൊ​ടി വാ​യു​വി​ൽ ആ​യി​രി​ക്കു​ന്പോ​ൾ, ആ​കാ​ശം പ​ക​ൽ ക്ഷീ​ര​പ​ഥ​വും സൂ​ര്യാ​സ്ത​മ​യം പ​തി​വി​ലും ചു​വ​പ്പാ​യും കാ​ണ​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി ഈ ​പ്ര​ദേ​ശ​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​യു​ന്നു, ഇ​ത് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ണ്. ആ​സ്ത്മ അ​ല്ലെ​ങ്കി​ൽ എം​ഫി​സെ​മ പോ​ലു​ള്ള ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ത് അ​നാ​രോ​ഗ്യ​ക​ര​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്