ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ട്ര​സ്റ്റി ബോ​ർ​ഡ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം
Thursday, July 2, 2020 7:52 PM IST
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ട്ര​സ്റ്റി ബോ​ർ​ഡി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ഉ​യ​ർ​ത്തു​ന്ന വി​വാ​ദ​ങ്ങ​ളും പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് വി​ളി​ച്ചു ചേ​ർ​ത്ത മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് ട്ര​സ്റ്റി ബോ​ർ​ഡ് ആ​ണെ​ന്ന് അ​സ​ന്നി​ഗ്ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ട്ര​സ്റ്റി ബോ​ർ​ഡ് നി​യ​മി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ അ​റി​യി​ക്കാ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​എം. അ​നി​രു​ദ്ധ​ൻ, ക​മാ​ൻ​ഡ​ർ ജോ​ർ​ജ് കോ​രു​ത്, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഡോ. ​ജി.​കെ.​പി​ള്ള, മ​റി​യാ​മ്മ പി​ള്ള, ജോ​ണ്‍ പി. ​ജോ​ണ്‍ എ​ന്നി​വ​രാ​ണ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും അ​നാ​വ​ശ്യ​വും അ​ന​വ​സ​ര​ത്തി​ലു​ള്ള​തു​മാ​ണ്. ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കേ​ണ്ട​ത് ട്ര​സ്റ്റി ബോ​ർ​ഡ് ത​ന്നെ​യാ​ണ്. ബോ​ർ​ഡ് നി​യ​മി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ​ക​ൾ കു​റ്റ​മ​റ്റ​താ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞ്ജാ​പ​ന​മി​റ​ങ്ങി ക​ഴി​ഞ്ഞാ​ൽ പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ ച​ട്ട​പ്ര​കാ​രം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​വും ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വു​മാ​ണെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ജൂ​ലൈ മാ​സ​ത്തി​ലെ ക​ണ്‍​വ​ൻ​ഷ​ൻ മാ​റ്റി​വ​യ്ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു ദി​വ​സം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് ട്ര​സ്റ്റി ബോ​ർ​ഡ് സ​ന്ന​ദ്ധ​മാ​ണെ​ന്ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി.​ജേ​ക്ക​ബ് അ​റി​യി​ച്ചു. ക​ണ്‍​വെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച ട്ര​സ്റ്റി ബോ​ർ​ഡ് തീ​രു​മാ​ന​ത്തെ​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ സ്വാ​ഗ​തം ചെ​യ്തു. അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ ഫൊ​ക്കാ​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ സെ​പ്റ്റം​ബ​ർ 9 നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി തി​ക​ച്ചും നി​യ​മ​പ​ര​മാ​യു​ള്ള​താ​ണെ​ന്നും അ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​ക്ക് വി​ധേ​യ​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ ട്ര​സ്റ്റി ബോ​ർ​ഡ് കൈ​കൊ​ണ്ടി​ട്ടു​ള്ളു​വെ​ന്നും നി​രീ​ക്ഷി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ