കോ​വി​ഡ്19 വൈ​റ​സി​ന്‍റെ സ​ഞ്ചാ​ര​പാ​ത: ഗ​വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ജ​യ​ന്ത് പിന്‍റോ
Thursday, July 2, 2020 10:08 PM IST
ഷി​ക്കാ​ഗോ: കൊ​റോ​ണ വൈ​റ​സി​ന് വാ​യു​വി​ലൂ​ടെ എ​ത്ര​ദൂ​രം സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ഡോ. ​ജ​യ​ന്ത് പി​ന്‍റോയെ നി​യ​മി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഷി​ക്കാ​ഗോ മെ​ഡി​സി​നാ​ണ് പി​ന്‍റോയെ നി​യ​മി​ച്ച കാ​ര്യം അ​റി​യി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം അ​ധി​ക​വും ന​ട​ക്കു​ന്ന​ത് ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്കേ​ഴ്സി​ലാ​ണെ​ന്നും, ഇ​വ​രി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന വൈ​റ​സി​ന് വാ​യു​വി​ലൂ​ടെ എ​ത്ര​ദൂ​രം സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ണ​ത്തി​നാ​ധാ​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ, ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും, സ്റ്റോ​റു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ, കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പു​റ​ത്ത​റി​യാ​തെ രോ​ഗ​ത്തി​ന​ടി​മ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രി​ൽ നി​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​പി​ന്‍റോയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗ​വേ​ഷ​ണം ന​ട​ത്തും.

സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് ആ​റ​ടി എ​ന്ന​തു പ​ഴ​യ സ​ങ്ക​ല്പ​മാ​ണെ​ന്നും ഇ​ത്ര​യും ദൂ​രം സൂ​ക്ഷി​ച്ചാ​ൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന വൈ​റ​സി​നെ പ​ത്ത​ടി ദൂ​ര​ത്തി​ൽ മോ​ണി​റ്റ​ർ ചെ​യ്തു വൈ​റ​സി​ന്‍റെ സ​ഞ്ചാ​ര​ശേ​ഷി ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​പി​ഇ രൂ​പം ന​ൽ​കു​വാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ