കേരള സർക്കാർ ഡ്രീം കേരള പദ്ധതിയിൽ പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കുമെന്ന്
Sunday, July 5, 2020 12:06 PM IST
ന്യൂയോർക്ക്:കേരള സർക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാന സർക്കാരിന്‍റെ വികസനവും ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കി തുടങ്ങുകയാണ്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറി അടങ്ങുന്ന ഒരു ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഇതുമായി ബന്ധപെട്ടു നിലവിൽ വന്നിട്ടുണ്ട്‌.

പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ധ്യം നേടിയവരും പല പ്രൊജക്ടുകളും കൈ കാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാ പ്രവാസികളും ഇതിൽ പങ്കാളികൾ ആകുന്നതിനു പ്രത്യകം താല്പര്യമെടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികൾ അഭ്യർഥിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന പ്രസ്തുത പദ്ധതിയിലേക്ക് ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിനുള്ള .പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചു കേരള സംസ്ഥാന സർക്കാരിലേക്ക് ഔദ്യോധികമായി .സമർപ്പിക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്‍റ് എം.പി സലിം പറഞ്ഞു

അംഗങ്ങളുടെ നിർദേശങ്ങൾ [email protected] എന്ന ഈമെയിലിൽ ജൂലൈ 12 നു മുൻപ്‌ അയയ്ക്കേണ്ടതാണ്.നിങ്ങളുടെ പൂർണ വിവരവും സംഘടന പ്രാതിനിധ്യവും പ്രതിപാദിക്കാൻ താല്പര്യപ്പെടുന്നു.

എം പീ സലീം (ഗ്ലോബൽ പ്രസിഡന്‍റ് +974-55212404 (Qatar)
ജോസ് മാത്യു പനച്ചിക്കൽ (ഗ്ലോബൽ കോഓർഡിനേറ്റർ +43 676 4149239 (Austria)
വർഗീസ് ജോൺ (ഗ്ലോബൽ സെക്രട്ടറി +44 7714 160747 (UK)
സ്റ്റീഫൻ കോട്ടയം (ഗ്ലോബൽ ട്രഷറർ +966 55 597 1066 (Saudi Arabia).

റിപ്പോർട്ട് : പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)