ഐഎന്‍ഒസി ഷിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം
Saturday, July 11, 2020 7:59 PM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഇല്ലിനോയിക്കു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ലൂയി ഷിക്കാഗോയെ ചാപ്റ്റര്‍ പ്രസിഡന്‍റായും ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ചെയര്‍മാനായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ടോമി അംബേനാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), സിനു പാലയ്ക്കത്തടം (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (വൈസ് പ്രസിഡന്‍റ്), രാജന്‍ തോമസ് (ട്രഷറര്‍), ഡൊമിനിക് തെക്കേത്തല (സെക്രട്ടറി), ജോണി മണ്ണംചേരി (ജോയിന്‍റ് ട്രഷറര്‍), ജോണി വടക്കുംചേരി (ആര്‍വിപി), ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ജോര്‍ജ് മാത്യു (അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍), അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി പോള്‍ വടക്കുംചേരി, ദാസ് പാലക്കാത്ത്, ജയ്‌മോന്‍ സ്കറിയ എന്നിവരെയും ഗ്രിഗറി ജോസഫ് ജോര്‍ജ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), സാറാ മാത്യു ഫിലിപ്പ് (വിമന്‍സ് റെപ്), ജോസ് വര്‍ഗീസ് (പിആര്‍ഒ), സ്റ്റീഫന്‍ ഉതുപ്പാന്‍ (ഐടി കോഓര്‍ഡിനേറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (എക്‌സ് ഒഫീഷ്യോ പ്രസിഡന്‍റ് & നാഷണല്‍ ജനറല്‍ സെക്രട്ടറി), ഡോ. അനുപം രാധാകൃഷ്ണന്‍ (നാഷണല്‍ സെക്രട്ടറി), മറിയാമ്മ പിള്ള (നാഷണല്‍ കമ്മിറ്റി അംഗം), മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റേർമാരായി- കുര്യന്‍ ഫിലിപ്പ്, ഫിലിപ്പ് മാത്യു എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് വടക്കുംചേരി, തോമസ് മാത്യു അഡിസണ്‍, അലക്‌സ് മുല്ലപ്പള്ളില്‍, ബിജു പൂത്തുറയില്‍, ഫിലിപ്പ് പൗവ്വത്തില്‍, ജോസ് പിണര്‍കയില്‍, ചാക്കോച്ചന്‍ കടവില്‍, ടോമി വടക്കുംചേരി, ബിനു ചെറിയാന്‍, ചാക്കോ ചിറ്റിലക്കാട്ട്, ജോണ്‍സണ്‍ മാളിയേക്കല്‍, സാബു അച്ചേട്ട്, ജോസഫ് തോട്ടുകണ്ടത്തില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ജൂണ്‍ 16-നു നടന്ന കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗിൽ ഐഎന്‍ഒസി കേരളാ ചാപ്റ്റർ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് ഇലക്ഷന്‍ കമ്മീഷണറായിരുന്നു.

കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളിലായി ഷിക്കാഗോയില്‍ കുടിയേറിപ്പാര്‍ത്തുവരുന്ന അമേരിക്കയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും അമേരിക്കന്‍ നേവിയിലെ മുന്‍ ഓഫീസറുമായിരുന്ന ലൂയി ഷിക്കാഗോ പ്രസിഡന്‍റായി വന്നത് സംഘടനയ്ക്ക് വലിയ ഒരു മുതല്‍ക്കൂട്ടാണെന്ന് ഐഎന്‍ഒസി കേരളാ നാഷണല്‍ പ്രസിഡന്‍റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ഡോ. മാമ്മന്‍ സി. ജേക്കബ്, സജി ഏബ്രഹാം, ചാക്കോട്ട് രാധാകൃഷ്ണന്‍ തുടങ്ങിയ നാഷണല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം